കലാമിന്റെ ചിത്രം പതിപ്പിച്ച് കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന ആവശ്യം ശക്തമാകുന്നു
ദില്ലി : അന്തരിച്ച മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ മാനുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ചിത്രം പതിപ്പിച്ച് കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നു.
കലാമിന്റെ ചിത്രമുള്ള കറന്‍സി എന്ന ആവശ്യം സോഷ്യല്‍ മീഡിയയിലാണ് ശക്തമായിരിക്കുന്നത്. കൂടാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം കലാമിന്റെ ചിത്രം നല്‍കിയിരിക്കുന്ന നോട്ടുകളുടെ മാതൃകകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
കലാമിനോടുള്ള ആദരവ് എന്നും കാത്തുസൂക്ഷിക്കാന്‍ രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഇതിലും വലിയ മറ്റൊരുകാര്യവും ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം.

ഈ സാഹചര്യത്തില്‍ കാലാമിന്റെ ചിത്രം കറന്‍സിയില്‍ ആലേഖനം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. ജൂലായ് 27നാണ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം അന്തരിച്ചത്. ഷില്ലോങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല












Click it and Unblock the Notifications