കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സ്വപ്‌നം പൂവണിയുമോ? ഖത്തര്‍ കനിയണം, 2015 ആവര്‍ത്തിക്കാന്‍ ഇന്ത്യയുടെ പുതിയ നീക്കം

Google Oneindia Malayalam News

ദില്ലി: ലോകത്തെ സമ്പന്നരാഷ്ട്രങ്ങളില്‍ ആദ്യ പട്ടികയിലുള്ള രാജ്യമാണ് ഖത്തര്‍. വിസ്തൃതി കുറവാണെങ്കിലും ആസ്തിയില്‍ ഖത്തറിനെ മുന്നിലെത്തിച്ചത് പ്രകൃതി വിഭവമാണ്. എണ്ണയേക്കാള്‍ കൂടുതല്‍ പ്രകൃതി വാതകമാണ് ഖത്തറിന്റെ കരുത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി സംസ്‌കരിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍.

ഇന്ത്യ പ്രകൃതി വാതകം പ്രധാനമായും ഇറക്കുന്നത് ഖത്തറില്‍ നിന്നാണ്. എന്നാല്‍ വിലയുടെ കാര്യത്തില്‍ അല്‍പ്പം ആശങ്കയിലാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹം പൂവണിയണമെങ്കില്‍ ഖത്തര്‍ നിലപാട് മയപ്പെടുത്തണം. 2015ല്‍ തീരുമാനം ഇന്ത്യയ്ക്ക് അനുകലമായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങി. വിശദാംശങ്ങള്‍...

ദീര്‍ഘകാല കരാര്‍

ദീര്‍ഘകാല കരാര്‍

ഖത്തറില്‍ നിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഈ വിലയില്‍ കുറവ് വരുത്തി കരാര്‍ ഉറപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമം നടക്കുമോ എന്ന് വ്യക്തമല്ല. 2015ല്‍ ഇന്ത്യയുടെ നീക്കം വിജയിച്ചിരുന്നു.

മന്ത്രി പറയുന്നത് ഇങ്ങനെ

മന്ത്രി പറയുന്നത് ഇങ്ങനെ

പ്രകൃതി വാതകത്തിന്റെ വില കുറച്ച് കരാര്‍ ഒപ്പിടുന്നതിന് ഇന്ത്യ ശ്രമിക്കുകയാണെന്ന് എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ദില്ലിയില്‍ പറഞ്ഞു. വിലയുടെ കാര്യത്തില്‍ പുനഃപരിശോധന വേണം- ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് ശരീദ അല്‍ കഅബിയും ഇന്ത്യന്‍ എണ്ണ കമ്പനി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

പ്രതിവര്‍ഷം 85 ലക്ഷം ടണ്‍

പ്രതിവര്‍ഷം 85 ലക്ഷം ടണ്‍

പ്രതിവര്‍ഷം ഖത്തറില്‍ നിന്ന് 85 ലക്ഷം ടണ്‍ പ്രകൃതി വാതകമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി അല്‍ കഅബി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി കഅബി പറഞ്ഞു.

പകുതിയായി കുറയ്ക്കണം

പകുതിയായി കുറയ്ക്കണം

ഖത്തര്‍ പെട്രോളിയത്തിന്റെ സിഇഒ ആണ് കഅബി. ഖത്തര്‍ ഗ്യാസിന്റെ സിഇഒ ശൈഖ് ഖാലിദ് ഖലീഫ അല്‍ത്താനിയും അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഖത്തറിന്റെ പ്രകൃതി വാതകം ഇന്ത്യന്‍ തുറമുഖത്ത എത്തിക്കുന്നതിനുള്ള വില പകുതിയായി കുറയ്ക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

2015ല്‍ നടന്നത്

2015ല്‍ നടന്നത്

2015ല്‍ സമാനമായ കാര്യത്തില്‍ ഇന്ത്യയും ഖത്തറും ഏറെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വില നേരത്തെ നല്‍കിയതിന്റെ പകുതിയായി കുറച്ചു നല്‍കി ഖത്തര്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. സമാനമായ നീക്കം തന്നെയാണ് ഇന്ത്യ ഇപ്പോഴും ലക്ഷ്യമിടുന്നത്. പക്ഷേ, ഖത്തര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

 മോദിയുടെ മോഹം

മോദിയുടെ മോഹം

പ്രകൃതി വാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. നിലവില്‍ 6.5 ശതമാനമാണ് ഉപയോഗം. ഇത് 2030 ആകുമ്പോഴേക്കും 15 ശതമാനമായി ഉയര്‍ത്തണമെന്ന് മോദി ആഗ്രഹിക്കുന്നു. ഖത്തര്‍ കനിഞ്ഞാല്‍ മോദിയുടെ മോഹം ലക്ഷ്യത്തിലെത്തും.

ഖത്തറിന്റെ പ്രത്യേകത

ഖത്തറിന്റെ പ്രത്യേകത

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍. ഖത്തര്‍ ഗ്യാസ് എന്ന ഖത്തറിന്റെ കമ്പനിയാണ് ഏറ്റവും വലിയ പ്രകൃതി വാതക കമ്പനി. ഓരോ വര്‍ഷവും 42 ദശലക്ഷം മെട്രിക് ടണ്‍ പ്രകൃതി വാതകമാണ് ഖത്തര്‍ ഗ്യാസ് ആഗോള തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും.

ഖത്തര്‍-ഇറാന്‍ രാജ്യങ്ങളില്‍...

ഖത്തര്‍-ഇറാന്‍ രാജ്യങ്ങളില്‍...

ഖത്തര്‍ തലസ്ഥാനമായ ദോഹ കേന്ദ്രമായിട്ടാണ് ഖത്തര്‍ ഗ്യാസിന്റെ പ്രവര്‍ത്തനം. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമുള്ള പേര്‍ഷ്യന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന പ്രദേശം ഖത്തര്‍-ഇറാന്‍ രാജ്യങ്ങളിലായി പരന്നുകിടക്കുകയാണ്. 1800 ലക്ഷം കോടി ക്യൂബിക് ഫീറ്റ് പ്രകൃതി വാതകമാണ് ഇവിടെയുള്ളത്.

ഇറാനേക്കാള്‍ കൂടുതല്‍

ഇറാനേക്കാള്‍ കൂടുതല്‍

9700 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുകയാണ് ഖത്തറിനോട് ചേര്‍ന്ന പ്രകൃതി വാതക പാടങ്ങള്‍. ഇതില്‍ 3700 ചതുരശ്ര കിലോമീറ്റര്‍ ഇറാന്‍ ജലാതിര്‍ത്തിയിലാണ്. 6000 ചതുരശ്ര കിലോമീറ്റര്‍ ഖത്തറിന്റെ കൈവശവും. ഈ പ്രകൃതി വാതക ശേഖരമാണ് ഖത്തറിനെ സമ്പന്നമായി നിലനിര്‍ത്തുന്നത്.

ഉപരോധം ഇറാന് തടസം

ഉപരോധം ഇറാന് തടസം

ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ പ്രകൃതിവാതകം ഖനനം ചെയ്യാനോ വില്‍പ്പന നടത്താനോ സാധിക്കുന്നില്ല. എന്നാല്‍ ഖത്തര്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇറാനുമായി സഹകരിക്കുന്ന ഗള്‍ഫ് രാജ്യം കൂടിയാണ് ഖത്തര്‍.

ഇന്ത്യയ്ക്ക് മികച്ച ബന്ധം

ഇന്ത്യയ്ക്ക് മികച്ച ബന്ധം

ഇറാനുമായും ഖത്തറുമായും അടുത്ത ബന്ധമാണ് ഇന്ത്യയ്ക്ക്. പ്രകൃതി വിഭവങ്ങളാണ് ഇന്ത്യ ഖത്തറില്‍ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഖത്തറും ഇറക്കുമതി ചെയ്യുന്നു. ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കാനാണ് പുതിയ ചര്‍ച്ചയിലെ തീരുമാനം.

പാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തിപാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തി

English summary
India Wants Qatar to Lower Price of Gas Under Long-term LNG Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X