കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട..! ദലൈലാമ വിഷയത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പ്..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ്. ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ചൈന നടത്തിയ പ്രസ്താവനകളെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതികരണം. ദലൈലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈന കൃത്രിമ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു.

dalai lama

ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടാറില്ല. അതുകൊണ്ടുതന്നെ ഇന്ത്യുടെ വിഷയങ്ങളില്‍ ചൈന ഇടപെടേണ്ടെന്നും റിജ്ജു പറഞ്ഞു. ഇന്ത്യക്കാര്‍ ആരാധിക്കുന്ന ആത്മീയ നേതാവാണ് ദലൈലാമ. ദലൈലാമ ഇന്ത്യ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ കാര്യങ്ങള്‍ക്കല്ല, മറിച്ച് മതപരമായ കാര്യങ്ങള്‍ക്കാണ് എന്നും റിജ്ജു ദില്ലിയില്‍ പറഞ്ഞു. ദലൈലാമയുടെ സന്ദര്‍ശനം കാലാവസ്ഥാ പ്രശ്‌നങ്ങളാല്‍ നീട്ടിവെച്ചിരിക്കുകയാണ്. ദലൈലാമയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ ചൈന ഇന്ത്യയെ അതൃപ്തി അറിയിച്ചിരുന്നു.

English summary
India asks China to not interfere with it's internal matters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X