Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരരെ വധിക്കാന്‍ നിയന്ത്രണ രേഖയും ലംഘിക്കും, പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്

ദില്ലി: ഭീകരരെ കയറ്റിയയക്കുന്നത് തുടര്‍ന്നാല്‍ നിയന്ത്രണ രേഖ ലംഘിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ താക്കീത്. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യ പാക് ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരെ വകവരുത്തുമെന്നുള്ള മുന്നറിയിപ്പ്.

ഇന്ത്യയുടെ നയത്തില്‍ മാറ്റം

ഇന്ത്യയുടെ നയത്തില്‍ മാറ്റം

കാര്‍ഗ്ഗില്‍ യുദ്ധം നടന്ന 1999ലേതിനേക്കാള്‍ ഇന്ത്യയുടെ നിലപാടില്‍ വ്യത്യാസമുണ്ടെന്നും ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരാക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഭീകരരെ ആക്രമിക്കുമെന്നുമാണ് മുന്നറിയിപ്പ്.

മുഷറഫിന്റെ വാക്ക് പാലിക്കപ്പെട്ടില്ല

മുഷറഫിന്റെ വാക്ക് പാലിക്കപ്പെട്ടില്ല

പാക് അതിര്‍ത്തി കടന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരരെ അനുവദിക്കില്ലെന്ന് പര്‍വ്വേസ് മുഷറഫ് ഇന്ത്യയ്ക്ക് നല്‍കിയ വാക്ക് പാലിക്കപ്പെട്ടില്ല. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശം വഴി ഭീകരരെത്തി ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നത് തടയുമെന്നായിരുന്നു 2006 ജനുവരി ആറിന് മുഷറഫ് വ്യക്തമാക്കിയിരുന്നത്.

പാക് സൈന്യത്തിന്റെ സംരക്ഷണം

പാക് സൈന്യത്തിന്റെ സംരക്ഷണം

പാക് അധീന കശ്മീരില്‍ താവളമുറപ്പിച്ചിട്ടുള്ള ഭീകരസംഘടനകള്‍ പാകിസ്താന്‍ സൈന്യത്തിന്റെ സംരക്ഷണയിലാണ് വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടി നല്‍കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പാക് ഭീകകരെ സൈനിക ക്യാമ്പുകള്‍ക്ക് സമീപത്തേക്ക് വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 പാക് ലക്ഷ്യം പാളി

പാക് ലക്ഷ്യം പാളി

19 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ആക്രമണം പ്രതീക്ഷിച്ച പാകിസ്താന്‍ ചില സൈനിക പോസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ തിരിച്ചടിക്കാന്‍ തെരഞ്ഞെടുത്തത് തീര്‍ത്തും അപ്രതീക്ഷിതമായ ഭീകരകേന്ദ്രങ്ങളായിരുന്നു എന്നത് പാക് ഭീകര സംഘടനകള്‍ക്കെന്നപോലെ പാകിസ്താനും തിരിച്ചടിയാണ് നല്‍കിയത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും സൈനിക ക്യാമ്പുകള്‍ക്ക് നേരെയുമുള്ള ആക്രമണം ശക്തമാക്കിയ പാകിസ്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണം

2008ല്‍ മുംബൈയിലെ താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ് എന്നീ സ്ഥലങ്ങളിലുള്‍പ്പെടെ നടത്തിയ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നിലും പാക് ഭീകരസംഘടനകളായിരുന്നു. പാകിസ്താന്റെ സംരക്ഷണയില്‍ കഴിയുന്ന മസൂദ് അസറായിരുന്നു ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍.

ഭാവിയില്‍

ഭാവിയില്‍

ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിനേറ്റ വിള്ളലിനൊപ്പം പാക് സൈന്യത്തലവന്‍ റഹീല്‍ ഷെരീഫ് പദവിയില്‍ നിന്ന് വിരമിക്കുന്നതിനേയും ഏറെ ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. സൈന്യത്തിന്റെ തലപ്പത്തെത്തുന്ന പുതിയ മേധാവി ഇന്ത്യ- പാക് ബന്ധത്തെ ഏത് തരത്തിലാണ് കൈകാര്യം ചെയ്യുക എന്നതാണ് ഇതിനുള്ള കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+