കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മ്യാന്‍മര്‍' കണ്ട് പാകിസ്താന്‍ പേടിച്ചു...? പ്രതികരണം ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈനികരെ വധിച്ച തീവ്രവാദികളെ മ്യാന്‍മര്‍ അതിര്‍ത്തി കടന്നുചെന്ന് വധിച്ചതുപോലെ പാകിസ്താനിലെ തീവ്രവാദികളേയും ഇന്ത്യന്‍ സൈന്യം വധിയ്ക്കുമോ... കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ഇതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ ആരും തന്നെ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ മറ്റുളളവര്‍ക്കുളള ഒരു മുന്നറിയിപ്പാണെന്ന സൂചന മാത്രം നല്‍കി.

നമ്മള്‍ വിചാരിയ്ക്കും ഇതെല്ലാം നമ്മുടെ നാട്ടില്‍ മാത്രമാണ് ശ്രദ്ധിയ്ക്കുന്നത് എന്ന്. എന്നാല്‍ അങ്ങനെയല്ല. മ്യാന്‍മറില്‍ ഇന്തക്യ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. അവര്‍ക്ക് അല്‍ ഭയം പോലും ഉണ്ടെന്ന് തോന്നും പാകിസ്താന്‍ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം കേട്ടാല്‍.

ഞങ്ങള്‍ മ്യാന്‍മറല്ല

ഞങ്ങള്‍ മ്യാന്‍മറല്ല

തങ്ങള്‍ മ്യാന്‍മറല്ല എന്നാണ് ഇന്ത്യന്‍ ആക്രമണം കണ്ട് ഭയന്ന പാകിസ്താന്‍ ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാന്‍ പ്രതികരിച്ചത്.

ചിന്തിക്കുകയേ വേണ്ട

ചിന്തിക്കുകയേ വേണ്ട

മ്യാന്‍മറില്‍ ചെയ്തതുപോലെ പാകിസ്താന്റെ മണ്ണില്‍ ആക്രണം നടത്തുന്ന കാര്യം ഇന്ത്യ ചിന്തിക്കുകയേ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരിടാന്‍ തയ്യാര്‍

നേരിടാന്‍ തയ്യാര്‍

ഇനി ഇന്ത്യയെങ്ങാന്‍ ആക്രമിച്ചാല്‍ തന്നെയും എന്ത് പ്രതിസന്ധിയേയും നേരിടാന്‍ പാകിസ്താന്‍ സൈന്യം സജ്ജമാണെന്നും നിസാര്‍ അലി ഖാന്‍ പറഞ്ഞു.

ദിവാസ്വപ്‌നം അവസാനിപ്പിക്കൂ

ദിവാസ്വപ്‌നം അവസാനിപ്പിക്കൂ

പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ആര്‍ക്കും കീഴടങ്ങില്ല. ഇന്ത്യ ദിവാസ്വപ്‌നങ്ങള്‍ കാണുന്നത് അവസാനിപ്പിക്കണമെന്നും നിസാര്‍ അലി ഖാന്‍ പറഞ്ഞു.

പേടിയുള്ളവര്‍ പ്രതികരിയ്ക്കും

പേടിയുള്ളവര്‍ പ്രതികരിയ്ക്കും

ഇന്ത്യന്‍ ആക്രണം കണ്ട് ഭയപ്പെട്ടവരാണ് ഇപ്പോള്‍ ആവശ്യമില്ലാതെ പ്രതികരണവുമായി വരുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞത്.

മുന്നറിയിപ്പ് മാത്രം

മുന്നറിയിപ്പ് മാത്രം

തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന എല്ലാ അയല്‍വാസികള്‍ക്കും ഉള്ള മുന്നറിയിപ്പാണ് ഇന്ത്യയുടെ മ്യാന്‍മര്‍ ദൗത്യമെന്നാണ് കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോട് പറഞ്ഞത്.

മാതൃക അമേരിക്ക

മാതൃക അമേരിക്ക

സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറവും തീവ്രവാദ വിരുദ്ധ പോരാട്ടം നടത്തുന്നതില്‍ ഇന്ത്യക്ക് മാതൃക അമേരിക്ക തന്നെയാണ്.

 ലാദനെ കൊന്നത് പാകിസ്താന്‍ മറന്നോ

ലാദനെ കൊന്നത് പാകിസ്താന്‍ മറന്നോ

പാകിസ്താനിലുണ്ടായിരുന്ന ബിന്‍ ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ വന്ന് കൊന്നിട്ട് പോയത് പാകിസ്താന്‍ ആഭ്യന്തര മന്ത്രി മറന്നുപോയോ?

English summary
The growing suggestion that India could repeat a Myanmar in Pakistan if the latter does not crack down on terror groups it has patronized, prompted Pakistan on Wednesday to react bellicosely, warning against any such "misadventure" inside its territory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X