കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ നേരിടാന്‍ ഇന്ത്യയുടെ പക്കല്‍ ഹൈഡ്രജന്‍ ബോംബ്.. !! രേഖകള്‍ പുറത്ത്..

ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയിരുന്നതായി അമേരിക്കൻ രേഖകൾ

Google Oneindia Malayalam News

ദില്ലി : പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ഭീഷണികളെ ചെറുക്കാന്‍ ഇന്ത്യ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനുള്ള നടപടികളെടുത്തിരുന്നതായി രേഖകള്‍. 1985ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്താന്‍ ഒരുങ്ങിയതായി അമേരിക്കയുടെ രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം പുറത്ത് വിട്ട 930,000 രേഖകളിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ പരീക്ഷിച്ച ആണവ ബോംബിനെക്കാളും പതിന്മടങ്ങ് ശക്്തിയുള്ള ബോംബാണ് രാജീവ് ഗാന്ധിയുടെ കാലത്ത് പരീക്ഷിക്കാന്‍ ശ്രമം നടന്നതെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

bomb

പാകിസ്താനില്‍ നിന്നും അതിലുപരി ചൈനയില്‍ നിന്നും ഉണ്ടായേക്കാവുന്ന ആണവ ഭീഷണികളെ ചെറുക്കുക എന്നതാണ് ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചതിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ബോംബ് വികസിപ്പിച്ചത് എന്നും അമേരിക്കന്‍ രേഖകള്‍ പറയുന്നു. പിന്നീട് നിര്‍ത്തിവെച്ച് ആണവ പരീക്ഷണങ്ങള്‍ 1998ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് പുനരാരംഭിച്ചത്.

English summary
US Documents reveals that India was ready with H-Bomb to attack Pakistan, Under the rule of Rajiv Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X