കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകബാങ്കിന്‍റെ ഏറ്റവും വലിയ കടബാധ്യതാ രാജ്യം ഇന്ത്യ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആറുതവണയും ഇന്ത്യ ഒന്നാമന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകബാങ്കില്‍ നിന്നും ഏറ്റവും കൂടുതല്‍ കടമെടുത്ത രാജ്യമായി ഇന്ത്യ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആറു തവണയും ഇന്ത്യയാണ് ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടമെടുത്ത രാജ്യം. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത്രയധികം തുക കടം എടുത്തത്. പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി ആണ് ഇന്ത്യ ഇത്രയധികം തുക വിനിയോഗിക്കുന്നത്.

<strong>എഐഎഡിഎംകെ പുതിയ സഖ്യ സാധ്യത തേടുന്നു; വിജയകാന്തുമായി സഹകരിക്കുമെന്ന് സൂചന... മാര്‍ച്ച് അഞ്ചിന് അടിയന്തിര യോഗം വിളിച്ച് ഡിഎംഡികെ!!</strong>എഐഎഡിഎംകെ പുതിയ സഖ്യ സാധ്യത തേടുന്നു; വിജയകാന്തുമായി സഹകരിക്കുമെന്ന് സൂചന... മാര്‍ച്ച് അഞ്ചിന് അടിയന്തിര യോഗം വിളിച്ച് ഡിഎംഡികെ!!

2009 നും 2008നും ഇടയില്‍ ലോകബാങ്ക് ഇന്ത്യയ്ക്കായി റോഡ്, വൈദ്യുതീകരണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം,ദുരന്ത നിവാരണം എന്നിവയ്ക്കായാണ് ഏറ്റവും കൂടുതല്‍ തുക കടം നല്‍കിയതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയത്ത് കാലാവസ്ഥ വ്യതിയാനത്തിനെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കും പ്രാദേിശിക തലത്തിലുള്ള സ്ഥാപനങ്ങള്‍ക്കും ലോകബാങ്ക് ഫണ്ട് അനുവദിച്ചു. 2010 സാമ്പത്തിക വര്‍ഷത്തില്‍ 9.3 ബില്ല്യണ്‍ ഡോളറാണ് ഇന്ത്യയ്ക്ക് ലോകബാങ്ക് നല്‍കിയത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് സഹായമായാണ് ഈ ധനസഹായം നല്‍കിയത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പണമൊഴുക്ക് ന്ിലനിര്‍ത്താനായിരുന്നു ഈ അടിയന്തിര സഹായം.

Work bank

രാജ്യത്തെ ഉയരുന്ന ജിഡിപിയും ലഭ്യമായ തുക ദാരിദ്ര നിര്‍മാര്‍ജനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിച്ചതിനാല്‍ ഇന്ത്യ ലേകബാങ്കിനെ കാര്യമായി ഉപയോഗിക്കുന്നു എന്ന് ലോകബാങ്ക് വക്താവ് ദ പ്രിന്റിന് നല്‍കിയ ഇമെയില്‍ മറുപടി നല്‍കി. ലോ കോസ്റ്റ ്‌ലോണ്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ലോകബാങ്ക് അതത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ആശ്രയിച്ചാണ് ഈ സാമ്പത്തിക സഹായം.

സൈക്ലോണ്‍ ബാധിച്ച ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ധനസഹായം ലോകബാങ്ക് അനുവദിച്ചിരുന്നു. ദേശീയ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ധനസഹായം. ലോകബാങ്കിന്റെ ഏറ്റവും വലിയ ഏഴാമത്തെ ഷെയര്‍ ഹോള്‍ഡറായ ഇന്ത്യ ലോകബാങ്കിന്റെ മറ്റ് സ്ഥാപനങ്ങളായ ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റികണ്‍സ്ട്രക്ഷന്‍ ആന്‍ ഡെവലപ്‌മെന്റ്, ഇന്റര്‍ നാഷണല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍ എന്നിവയില്‍ നിന്‌നും ഇന്ത്യയ്ക്ക് ഫണ്ട് ലഭിക്കുന്നുണ്ട്.

English summary
India was the largest borrowers from World Bank from the last ten years, Indias growing GDP add additional benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X