രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത; അടുത്ത നാല് ദിവസങ്ങളില്‍ ചൂട് കൂടും
ന്യൂദല്‍ഹി: വടക്ക് പടിഞ്ഞാറ്, മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത. അടുത്ത 4 ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വടക്ക്, വടക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഏറ്റവും കൂടിയ താപനില ഉയരുകയാണ്. പശ്ചിമ രാജസ്ഥാനില്‍ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
കിഴക്കന്‍ രാജസ്ഥാന്‍, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 29, 30 തീയതികളിലും ഈ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ട് വരെയും താപനില ഉയരും എന്ന് ഐ എം ഡി അറിയിക്കുന്നു. അതേസമയം, ഏപ്രില്‍ 2 വരെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. ജമ്മു ഡിവിഷനിലും ഹിമാചല്‍ പ്രദേശിലും മാര്‍ച്ച് 30 ന് ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

സമാനമായ അവസ്ഥ ജമ്മു ഡിവിഷനിലും ഹിമാചല്‍ പ്രദേശിലും 29, 30 തീയതികളിലും നിലനില്‍ക്കും. സൗരാഷ്ട്ര-കച്ച്, കിഴക്കന്‍ മധ്യപ്രദേശ്, വിദര്‍ഭ, മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ എന്നിവിടങ്ങളില്‍ ഏപ്രില്‍ 2 വരെ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്. ജാര്‍ഖണ്ഡിലും ഒഡീഷയിലും മാര്‍ച്ച് 31, ഏപ്രില്‍ 1 വരെയും ഛത്തീസ്ഗഢില്‍ ഏപ്രില്‍ 2 വരെയും ഉഷ്ണതരംഗമുണ്ടാകുമെന്നും കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നു.
മധ്യ, കിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ സമയത്ത് പരമാവധി താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. സമതലങ്ങളില്‍ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആയിരിക്കും. മലയോര പ്രദേശങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസും അതില്‍ കൂടുതലും ആയിരിക്കും. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എം ഡി പ്രവചിക്കുന്നു.
അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 21, ഏപ്രില്‍ 2 തീയതികളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ ഈ മേഖലയില്‍ ഇടിമിന്നലും കാറ്റും മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ട്, അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവയുടെ ചില ഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications