കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കുട്ടിയുടെ ആത്മഹത്യ; ഇന്ത്യയില്‍ പബ്ജി നിരോധിക്കാന്‍ സമ്മര്‍ദ്ദമേറുന്നു

Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യയിലെ സ്‌കൂള്‍ കുട്ടിയുടെ ആത്മഹത്യയോടെ പബ്ജി നിരോധിക്കണമോയെന്ന ദേശീയ ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനായിരുന്നു വിദ്യാര്‍ഥിയുടെ ആത്മഹത്യ.

ലാവ്‌ലിന് വീണ്ടും തീപിടിക്കുന്നു!... ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്ചെന്നത്തലയും യുവമോര്‍ച്ചയും, നടക്കുന്നത് 200 കോടിയുടെ അഴിമതിയെന്ന് ആക്ഷേപം

മരിച്ച പതിനാറുകാരന്റെ അച്ഛനാണ് രാജ്യ വ്യാപകമായി പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് പഠിക്കുന്നതിനു പകരം ഓണ്‍ലൈനില്‍ സമയം പാഴാക്കുന്നതിന് അമ്മ വഴക്കു പറഞ്ഞതിനാണ് കുട്ടി ഹൈദരാബാദിലെ വീട്ടിലെ സീലീംഗ് ഫാനില്‍ തൂങ്ങി മരിച്ചത്. നമ്മുടെ രാജ്യത്ത് രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ കൂടെ താമസിപ്പിച്ച് അവരുടെ അക്കാദമിക്, പ്രൊഫഷണല്‍ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണുള്ളത്. അതിനാല്‍ പബ്ജി നിരോധനത്തെ കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കി നിരോധനം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

PUBG

ഇത് ഒരു മാരകമായ ഗെയിമാണെന്നാണ് നിരോധനം ആവശ്യപ്പെടുന്നവര്‍ പറയുന്നത്. മാര്‍ച്ച് മാസം മഹാരാഷ്ട്രയിലെ റെയില്‍വെ ട്രാക്കിലിരുന്ന് ഗെയിം കളിക്കുകയായിരുന്ന ഇരുപതുകാരായ രണ്ടു പേര്‍ ട്രെയിനിടിച്ച് മരിച്ചെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദക്ഷിണ കൊറിയന്‍ കമ്പനി വികസിപ്പിച്ചെടുത്ത ഒരു അതിജീവന ഗെയിമാണ് PUBG, അതില്‍ കളിക്കാര്‍ ഒരു ദ്വീപില്‍ എത്തിപ്പെടുകയും പരസ്പരം ഇല്ലാതാകുകയും ചെയ്യുന്നു. 2017 ല്‍ ലോഞ്ച് ചെയ്തതിനു ശേഷം, പി.സി, കണ്‍സോളുകള്‍, മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലുടനീളം വലിയ ആഗോളതലത്തില്‍ ഇത് എത്തിച്ചേര്‍ന്നു. കഴിഞ്ഞ ഡിസംബറില്‍ മാത്രം 200 ദശലക്ഷം മൊബൈല്‍ ഡൗണ്‍ലോഡുകളാണ് പബ്ജിക്കുണ്ടായത്.

കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാലും കളിക്കാരില്‍ വിദ്വേഷമുണ്ടാക്കുന്നതിനാലും ഗുജറാത്തിലെ ചില നഗരങ്ങളില്‍ ഇതിനോടകം തന്നെ പബ്ജി നിരോധിച്ചിട്ടുണ്ട്. ഇതിന് ശേഷം രണ്ടു ഡസന്‍ യുവാക്കളാണ് നിരോധനം ലംഘിച്ചതിന് ഗുജറാത്തില്‍ അറസ്റ്റിലായത്.

English summary
India weighs ban on PUBG after deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X