സര്‍ക്കാര്‍ ഇടപെട്ടു; ഏകദിന മല്‍സരം തിരുവനന്തപുരത്ത്, കൊച്ചിയില്‍ ക്രിക്കറ്റിന് പുതിയ സ്റ്റേഡിയം
Recommended Video

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. കായിക മന്ത്രി എസി മൊയ്തീന് കെസിഎ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ശനിയാഴ്ച കെസിഎ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.
കൊച്ചിയില്‍ മല്‍സരം നടത്താനൊരുങ്ങിയത് വന്‍ വിവാദമായിരുന്നു. കൊച്ചിയില്‍ ഫുട്ബോള്‍ മല്‍സരം മതിയെന്നാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഉടമയായതു കൊണ്ടാണ് സച്ചിന് അങ്ങനെ പറയുന്നതെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.
സച്ചിന്റെ നിലപാട് കൂടി വന്നതോടെയാണ് കെസിഎ ഭാരവാഹികള്‍ ശക്തമായ വാദവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇക്കാര്യം കെസിഎ ഭാരവാഹികള്‍ സമ്മതിക്കുകയായിരുന്നു.

ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേണ്ടി കൊച്ചിയില്‍ പുതിയ സ്റ്റേഡിയം വരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേണ്ടി മാത്രം സ്റ്റേഡിയം വേണമെന്ന് കെസിഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണിപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.
സച്ചിനെതിരെ കെസിഎ ഭാരവാഹികള്‍ രൂക്ഷമായയ പ്രതികരണം നടത്തി. കേരളാ ബ്ലാസ്റ്റേഴ്സ് ഉടമയാണ് സച്ചിന്. അതുകൊണ്ടാണ് കൊച്ചിയില്‍ ക്രിക്കറ്റ് നടത്തരുതെന്ന് അദ്ദേഹം വാദിക്കുന്നത്. സച്ചിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ല. വിക്കറ്റ് പൊളിക്കുക എന്ന് പറഞ്ഞാല്‍ കെട്ടിടം പൊളിക്കുന്ന പോലെ അല്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. എന്നാല്‍ അത് താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. നവംബര്‍ ഒന്നിനാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മല്‍സരം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications