കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം, ജര്‍മനിയില്‍ നിന്ന് 23 നിര്‍മാണ പ്ലാന്റുകള്‍ എത്തും

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഗുരുതരമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇവ ആകാശമാര്‍ഗമാണ് എത്തുന്നത്. തലസ്ഥാന നഗരിയില്‍ അടക്കം കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുത്തിരിക്കുന്നത്. ഓരോ പ്ലാന്റിനും മിനുട്ടില്‍ 40 ലിറ്റര്‍ ഓക്‌സിജന്‍ നിര്‍മിക്കാനുള്ള കപ്പാസിറ്റിയുണ്ടാവും.

1

മണിക്കൂറില്‍ 2400 ലിറ്റര്‍ ഓക്‌സിജന്‍ വരെ ഇത്തരത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് ആശുപത്രികളിലായിരിക്കും ഈ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇക്കാര്യം പ്രതിരോധ മന്ത്രാലയ വക്താവ് എ ഭരത് ഭൂഷണ്‍ ബാബു അറിയിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സേനകള്‍ക്ക് കൂടുതല്‍ അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഈ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശത്ത് നിന്ന് കൂടുതല്‍ പ്ലാന്‍ുകള്‍ ഇന്ത്യയിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തയ്യാറെടുപ്പുകള്‍ കഴിഞ്ഞാല്‍ വ്യോമസേനയുടെ വിമാനം ജര്‍മനിയില്‍ നിന്ന് പ്ലാന്റുകള്‍ ഇന്ത്യയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് കേസുകളിലെ വര്‍ധന കണക്കിലെടുത്ത് പുതിയ കൊവിഡ് ആശുപത്രികള്‍, അനുബന്ധ സൗകര്യങ്ങള്‍, നിലവിലുള്ളവയുടെ ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യമിട്ട് വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓക്‌സിജന്‍ സംഭരണികള്‍, സിലിണ്ടറുകള്‍, അവശ്യ മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍ എന്നിവ വ്യോമമാര്‍ഗം വിതരണം ചെയ്യുന്നുണ്ട്.

അതേസമയം മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജനുമായി ഓക്‌സിജന്‍ എക്‌സ്പ്രസും യാത്ര ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണിത്. വിശാഖപട്ടണത്ത് നിന്നാണ് ഇത് യാത്ര തിരിച്ചത്. ഇതിപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി. മറ്റൊരു ഓക്‌സിജന്‍ എക്‌സ്പ്രസ് ബൊക്കാറോയില്‍ നിന്ന് യുപിയിലെ ലഖ്‌നൗവിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇത് നാളെ യുപിയില്‍ എത്തും. ഓക്‌സിജന്‍ നിര്‍മാതാക്കളോട് അടക്കം പ്രധാനമന്ത്രി കാര്യങ്ങള്‍ അന്വേഷിച്ച് അറിഞ്ഞിട്ടുണ്ട്. ദില്ലിയില്‍ കാര്യങ്ങള്‍ രൂക്ഷമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി കൂടുതല്‍ ഓക്‌സിജനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

English summary
india will airlift oxygen generation plant from germany, after huge crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X