കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ലോക സഹായം കണ്ട് നേതാജി അഭിമാനിച്ചേനെ, നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യക്ക് പുതിയൊരു ദിശാബോധം നല്‍കിയത് നേതാജിയാണെന്ന് മോദി പറഞ്ഞു. നേതാജിയെ രാജ്യത്തിന് നല്‍കിയ ഭൂമികയ്ക്ക് മുന്നില്‍ ഞാന്‍ കുമ്പിടുന്നു. രാജ്യത്തെ ഏതൊരാളെയും നേതാജി പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ത്യാഗവും സംഭാവനകളും ഓര്‍മിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിക്ടോറിയ മെമ്മോറിയലില്‍ നടന്ന ചടങ്ങിലാണ് മോദി നേതാജിയെ പുകഴ്ത്തിയത്.

1

ബംഗാള്‍ രാജ്യത്തെ എല്ലാ മേഖലകളിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബംഗാള്‍ നമുക്ക് ദേശീയ ഗാനവും ദേശഭക്തി ഗാനവും സംഭാവന ചെയ്തു. ബംഗാള്‍ സംഭാവന ചെയ്ത എല്ലാ ഇതിഹാസങ്ങള്‍ക്കും ഞാന്‍ എന്റെ പ്രണാമം അര്‍പ്പിക്കുന്നു. നേതാജിയെ അനുസ്മരിക്കാന്‍ എല്ലാ വര്‍ഷവും പരാക്രം ദിവസ് ആചരിക്കും. നേതാജി ഇന്ത്യയുടെ ധൈര്യത്തിന് പ്രചോദനമേകുന്ന നേതാവാണ്. അതുകൊണ്ട് എല്ലാ വര്‍ഷവും നേതാജിയുടെ ജന്മദിനം പരാക്രം ദിവസായി ആചരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഞങ്ങളുടെ സര്‍ക്കാരാണ് സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കിയത്. ആന്‍ഡമാന്‍ ദ്വീപുകളെ 2018ല്‍ ഞങ്ങള്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് നാമകരണം ചെയ്തു. ലോകം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങുന്ന സമയത്താണ് നേതാജി അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. റാണി ജാന്‍സി റെജിമെന്റ് നേതാജിയാണ് രൂപീകരിച്ചത്. അതിനെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിച്ചു. അവരെ നേതാജി തന്നെ പരിശീലിപ്പിച്ചു. രാജ്യത്തിന് വേണ്ടി പോരാടാനുള്ള ത്വര അവരിലുണ്ടാക്കിയെടുത്തെന്നും മോദി പറഞ്ഞു.

എല്‍എസി മുതല്‍ എല്‍ഒസി വരെയുള്ള ഇടത്തെല്ലാം ഇന്ത്യയുടെ കരുത്ത് ലോകം അറിഞ്ഞിരിക്കുകയാണ്. നേതാജി വിഭാവനം ചെയ്ത ഇന്ത്യയാണിത്. പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഏത് നീക്കത്തിനും ശക്തമായി തിരിച്ചടി നല്‍കാന്‍ ഇന്ന് ഇന്ത്യക്ക് അറിയാം. ഇന്ന് നമ്മള്‍ ലോക രാജ്യങ്ങളെ കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കുന്നു. നേതാജി ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു കരുത്ത് ഇന്ത്യ നേടിയതില്‍ ഒരുപാട് അഭിമാനിക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം മോദി പറങ്കെടുത്ത ചടങ്ങില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപോയി. ജയ്ശ്രീരാം വിളികള്‍ ഉയര്‍ന്നതോടെയാണ് അവര്‍ ഈ സമീപനം സ്വീകരിച്ചത്. രൂക്ഷ വിമര്‍ശനം അവര്‍ ഉന്നയിക്കുകയും ചെയ്തു.

English summary
india will always remember netaji's contribution says pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X