'ഇന്ത്യയെ നക്സല്‍ മുക്തമാക്കും'; 29 നക്സലുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സേനയെ അഭിനന്ദിച്ച് അമിത് ഷാ
റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കറില്‍ 29 നക്സലുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ക്കാരിന്റെ നയവും സുരക്ഷാ സേനയുടെ പരിശ്രമവും കാരണം നക്സലിസം ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിപ്പോയെന്ന് അമിത് ഷാ പറഞ്ഞു. ഉടന്‍ തന്നെ ഛത്തീസ്ഗഡും ഇന്ത്യയും പൂര്‍ണമായി നക്സല്‍ വിമുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന്, ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുടെ ഓപ്പറേഷനില്‍ ധാരാളം നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഈ ഓപ്പറേഷന് വിജയിപ്പിച്ച എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാന്‍ അഭിനന്ദിക്കുന്നു, പരിക്കേറ്റ ധീരരായ പൊലീസുകാര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,' അമിത് ഷാ പറഞ്ഞു. കാങ്കറിലെ ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷന് പരിധിയിലെ ബിനഗുണ്ട ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് നക്സലുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും (ബിഎസ്എഫ്) ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) സംയുക്ത സംഘമാണ് നക്സല്‍ വിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്തത്. ''ദൗത്യം പുരോഗമിക്കുമ്പോള്‍ തന്നെ, ബിഎസ്എഫ് ടീമിന് സിപിഐ മാവോയിസ്റ്റ് കേഡറുകളില്‍ നിന്ന് വെടിവയ്പുണ്ടായി. ബിഎസ്എഫ് സൈനികര്‍ അവര്‍ക്കെതിരെ ഫലപ്രദമായി തിരിച്ചടിച്ചു,' ഏറ്റുമുട്ടലിന് ശേഷം ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റുമുട്ടലിനിടെ ഒരു ബിഎസ്എഫ് ജവാന് കാലില്‍ വെടിയേറ്റുവെന്നും ഇദ്ദേഹം അപകടനില തരണം ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു. മാവോവാദി നേതാവ് ശങ്കര്‍ റാവു അടക്കം 29 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ശങ്കര്‍ റാവുവിന്റെ തലയ്ക്ക് 25 ലക്ഷം സര്‍ക്കാര്‍ വിലയിട്ടിരുന്നു. കാങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. സുരക്ഷാ സേന ഇവിടെ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു.
മാവോവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ 2008 ല്‍ രൂപീകരിച്ചതാണ് ജില്ലാ റിസര്‍വ് ഗാര്‍ഡ (ഡിആര്‍ജി). കഴിഞ്ഞ മാസവും ജില്ലയില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ ഒരു മാവോയിസ്റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം ഈ മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. കാങ്കര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള പ്രത്യേക ഏറ്റുമുട്ടലുകളില്‍ 2023 ഡിസംബര്‍ മുതല്‍ ഇതുവരെ 68 നക്സലുകളാണ് കൊല്ലപ്പെട്ടത്.
നക്സലൈറ്റ് സ്വാധീനമുള്ള ബസ്തര്‍ ലോക്സഭാ മണ്ഡലത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. ബസ്തര്‍ മേഖലയുടെ ഭാഗമായ കാങ്കര്‍ മണ്ഡലം രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26 ന് വോട്ട് ചെയ്യും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications