ഇന്ത്യ വളരെ വേഗത്തിൽ തിരിച്ച് വരുമെന്ന് റിസർവ് ബാങ്ക് ഗവർണർ! 2020-21ൽ 7.4 ശതമാനം വളര്‍ച്ച!
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗത്തെ കരകയറ്റാനുളള രക്ഷാ ദൗത്യവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകള്‍ക്ക് 50,000 കോടി പ്രഖ്യാപിച്ചും റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചുമാണ് സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാനുളള ആര്‍ബിഐ നീക്കം. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടം മറി കടന്ന് രാജ്യം അതിവേഗത്തില്‍ തിരികെ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
കൊവിഡ് കാലത്തെ സാഹചര്യങ്ങള്‍ റിസര്‍വ് ബാങ്ക് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ലോകസാമ്പത്തിക രംഗത്ത് 2008-09 ശേഷം സംഭവിച്ച ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോഴത്തേത് എന്നും ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ദി ഗ്രേറ്റ് ഡിപ്രഷന് അഥവാ മഹാമാന്ദ്യത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യമാണ് 2020ല്‍ ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത് എന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.

എന്നാല്‍ ഇന്ത്യ ഈ പ്രതിസന്ധിയെ വേഗത്തില്‍ മറികടക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ചയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത് ജി 20 രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ആയിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും രാജ്യം 1.9 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിയേക്കും എന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
രാജ്യത്തെ സാമ്പത്തിക നില ഗുരുതരമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വിലയിരുത്തു. ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പ് വരുത്താന്‍ 50,000 കോടി രൂപ റിസര്‍വ് ബാങ്ക് അനുവദിക്കും. ദേശീയ ഹൗസിംഗ് ബാങ്ക്, നബാര്‍ഡ്, സിഡ്ബി എന്നിവയ്ക്ക് വേണ്ടിയാണ് പണം അനുവദിച്ചത്. കൊവിഡ് കാലത്തെ പ്രത്യേക പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ തുക അനുവദിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. മാര്‍ച്ചില്‍ വാഹന വിപണി ഇടിഞ്ഞതായും ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായാണ് കുറച്ചിരിക്കുന്നത്. അതേസമയം റിപ്പോ നിരക്കില്‍ മാറ്റമില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications