കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- പാക് അതിര്‍ത്തി അടയ്ക്കും, പാക് ഭീകരരെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം ഫലം കാണുമോ!!!

  • By Sandra
Google Oneindia Malayalam News

ജയ്‌സാല്‍മര്‍: ഇന്ത്യാ-പാക് അതിര്‍ത്തി പൂര്‍ണ്ണമായി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. 2018ഓടെ അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാനാണ് കേന്ദ്രം പദ്ധതിയിട്ടിട്ടുള്ളത്. പാകിസ്താന്റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റവും കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം. ആകെ 3,323 കിലോമീറ്ററാണ് ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ നീളം. 2018 ഡിസംബറോടെ അതിര്‍ത്തി പൂര്‍ണ്ണമായി അടയ്ക്കുമെന്നാണ് തീരുമാനം. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി അതിര്‍ത്തി സുരക്ഷാ ഗ്രിഡ് സ്ഥാപിക്കാനാണ് തീരുമാനം.

രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ സുരക്ഷാ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്താരാഷ്ട്ര അതിര്‍ത്തി പൂര്‍ണ്ണമായി അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാജ്‌നാഥ് സിങ് അറിയിച്ചത്. സമയബന്ധിതമായി നടപ്പിലാക്കുന്ന ഗ്രിഡ് നിര്‍മ്മാണം 2018ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

indiapakborder

സെപ്തംബര്‍ 18ന് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ തീവ്രവാദികള്‍ ജമ്മുകശ്മീരിലെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനം ആക്രമിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്. ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിലുള്ള ഏഴ് ഭീകരര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലും പാകിസ്താന്റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുമാണ് 2,300 കിലോമീറ്റര്‍ നീളംവരുന്ന അതിര്‍ത്തി അടയ്്ക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുള്ളത്.

English summary
India Will Completely Seal Border With Pakistan By December 2018. Home minister Rajnath Singh announced the deccission after a meeting held at Jaysalmar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X