കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ഇന്ത്യ മറികടക്കും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന് ഐഎംഎഫ്

  • By Desk
Google Oneindia Malayalam News

അന്താരാഷ്ട്ര നാണയ നിധിയാണ് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് വ്യക്തമാക്കിയത്. ഈ വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.
അതേസമയം 2018 ല്‍ 6.6 ശതമാനമായിരിക്കും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെന്നും ഇത് 2019 ല്‍ 6.4 ശതമാനമായി കുറയുമെന്നും ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ സാമ്പത്തിക ദര്‍ശന സൂചികയില്‍ വ്യക്തമാക്കുന്നു.

gdp growth

നോട്ടുനിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യം വേഗം പുറത്തു കടക്കും. സാമ്പത്തിക രംഗത്ത് അതിവേഗം വളരുന്ന രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഐഎംഎഫ് പുറത്തുവിട്ട പട്ടികയില്‍ വ്യക്തമാക്കുന്നു.2017 ന്‍റെ പകുതിയോടെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞരുന്നു. നോട്ട് അസാധുവാക്കിയതാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമായി കണക്കാക്കുന്നത്.

2016 നവംബര്‍ 8 നാണ് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. അതോടെ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഉയര്‍ച്ചയിലുണ്ടായിരുന്ന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുകയായിരുന്നു. ഏപ്രില്‍-ജൂ​​ണ്‍ മാസത്തില്‍ 5.7 ലേക്ക് ജിഡിപി നിരക്ക് കുറഞ്ഞിരുന്നു. ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതും വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിരുന്നു.

English summary
the International Monetary Fund said India's growth will pick up in FY19. That will see the country regain the tag of fastest-growing major economy, backing the government's revival theme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X