കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം ഇടിയുന്നത് പ്രതിസന്ധി.... ഇന്ത്യ അധികമായി നല്‍കേണ്ടി വരുന്നത് 68500 കോടി

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം ഓരോ ദിവസവും തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്നാല്‍ ഡോളറിന് മൂല്യം വര്‍ധിക്കുന്നത് രൂപയ്ക്കും ഇന്ത്യക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ വര്‍ഷം 11 ശതമാനത്തോളം മൂല്യമാണ് ഡോളറുമായുള്ള വിനിമ നിരക്കില്‍ രൂപയ്ക്ക് കുറഞ്ഞത്. പക്ഷേ ഇതിനേക്കാള്‍ പ്രതിസന്ധി വരും മാസങ്ങളില്‍ രാജ്യം 68500 കോടി രൂപ അധിക കടബാധ്യതയായി അടക്കേണ്ടി വരുമെന്നതാണ്. ഹ്രസ്വകാലത്തേക്കുള്ള കടങ്ങളായത് കൊണ്ടാണ് ഈ പ്രതിസന്ധി നേരിടുന്നത്. എസ്ബിഐ രേഖകളാണ് ഇന്ത്യക്ക് വരാന്‍ പോകുന്ന പ്രതിസന്ധിയെ കുറിച്ച് വ്യക്തമാക്കി തന്നത്.

1

72 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇത് 72ല്‍ എത്തുകയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 76 ഡോളറുമായി തുടര്‍ന്നാല്‍ ഇന്ത്യയുടെ ഓയില്‍ വില 457 രൂപയായി ഉയരും. ഇന്ധന സംബന്ധമായ കാര്യങ്ങള്‍ക്കായി ഇറക്കുമതിയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്രയും തുക വര്‍ധിക്കുന്നത് ഇന്ത്യയുടെ ജിഡിപിയെ താളം തെറ്റിക്കും. അടുത്ത പാദത്തിലെ വളര്‍ച്ച കുറയാന്‍ വരെ സാധ്യതയുണ്ട്. മൊത്തം ജിഡിപിയുടെ 0.7 ശതമാനമാണ് ഈ തുക. ധനക്കമ്മി വര്‍ധിക്കാന്‍ വരെ ഇത് കാരണമാകും. അതേസമയം ഇന്ത്യയുടെ കടങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഡോളറിലാണ് നല്‍കിയിരുന്നത്. ബാക്കിയുള്ളത് രൂപയിലുമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് വഴി പണം കൂടുതലായി നല്‍കേണ്ടി വരുന്നതാണ് ഇന്ത്യയുടെ പ്രതിസന്ധി. ഇത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചില്ലെങ്കില്‍ നഗരങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാവുക.

അവധി ദിവസം കോടതിയില്‍ പോയ ടിജിക്ക് പരിഹാസം... മണ്ടനായ ബൗദ്ധിക് പ്രമുഖെന്ന് ട്രോള്‍!!അവധി ദിവസം കോടതിയില്‍ പോയ ടിജിക്ക് പരിഹാസം... മണ്ടനായ ബൗദ്ധിക് പ്രമുഖെന്ന് ട്രോള്‍!!

പിസി ജോര്‍ജിനെതിരെ കേസെടുക്കും... കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും!!പിസി ജോര്‍ജിനെതിരെ കേസെടുക്കും... കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും!!

English summary
India will have to pay Rs 68500 crore extra to repay debt due to weak rupee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X