Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹൽഗാം: ഭീകരരെ കണ്ടെത്തും, ഭൂമിയുടെ അറ്റം വരെയും പിന്തുടരും, ശിക്ഷിക്കും, ഉറപ്പ് നൽകി പ്രധാനമന്ത്രി

മധുബനി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഹീനമായ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്തുളള ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി ആദ്യമായാണ് പരസ്യ പ്രസ്താവന നടത്തുന്നത്. ബീഹാറിലെ മധുബനിയില്‍ സര്‍ക്കാര്‍ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. നിരപരാധികളായ വിനോദസഞ്ചാരികളെ അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതില്‍ രാജ്യമാകെ തീവ്രമായ വേദനയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഈ രാജ്യമുണ്ട്. പരിക്കേറ്റവര്‍ക്ക് എല്ലാ വിധസഹായങ്ങളും എത്തിക്കാന്‍ സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് മകനെ, ചിലര്‍ക്ക് സഹോദരനെ, മറ്റു ചിലര്‍ക്ക് ജീവിത പങ്കാളിയെ ഒക്കെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അവരില്‍ ചിലര്‍ ബെംഗാളി സംസാരിക്കുന്നു, ചിലര്‍ കന്നട, ചിലര്‍ മറാത്തി, മറ്റ് ചിലര്‍ ഒഡിയയും ഗുജറാത്തിയും സംസാരിക്കുന്നു. ചിലര്‍ ബീഹാറിന്റെ മക്കളുമാണ്, പ്രധാനമന്ത്രി പറഞ്ഞു.

pahalgam kashmir terror attack

കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെ വേദനയിലും അമര്‍ഷത്തിലുമാണ്. ഈ ആക്രമണം നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് മേല്‍ മാത്രമല്ല നടന്നിരിക്കുന്നത്, മറിച്ച് ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാനുളള അഹങ്കാരമാണ് രാജ്യത്തിന്റെ ശത്രുക്കള്‍ കാണിച്ചിരിക്കുന്നത്. അക്രമികള്‍ക്കും അക്രമം ആസൂത്രണം ചെയ്തവര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുളള ശിക്ഷ ലഭിക്കും. ഭീകരവാദത്തിന്റെ സ്വര്‍ഗത്തില്‍ ബാക്കിയുളളതെല്ലാം തച്ചുടക്കാനുളള സമയം വന്നെത്തിക്കഴിഞ്ഞു. 140 കോടി ജനങ്ങളുടെ ആത്മബലം ഭീകരവാദത്തിന്റെ സൂത്രധാരന്മാരുടെ നട്ടെല്ലൊടിക്കും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഹിന്ദിയില്‍ നിന്ന് പ്രസംഗം പ്രധാനമന്ത്രി ഇംഗ്ലീഷിലേക്ക് മാറ്റി. ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ലോകത്തിന് നല്‍കുന്ന വ്യക്തമായ സന്ദേശമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഈ ലോകത്തോടായി ഞാന്‍ പറയുന്നു, ഓരോ തീവ്രവാദിയേയും അവര്‍ക്ക് പിന്നിലുളളവരേയും ഇന്ത്യ തിരിച്ചറിയും, അവരെ പിന്തുടരും, ശിക്ഷിക്കും. ഈ ഭൂമിയുടെ അറ്റം വരെയും അവരുടെ പിന്നാലെ ഉണ്ടാകും. ഇന്ത്യയുടെ ആത്മധൈര്യത്തെ തകര്‍ക്കാന്‍ ഒരു ഭീകരവാദത്തിനും സാധ്യമല്ല, പ്രധാനമന്ത്രി വ്യക്തമാക്കി.

Take a Poll

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+