കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പ് ഒഴിവാക്കി, അവരെ ഇന്ത്യക്ക് വേണം, 15 മില്യണ്‍ മാസ്‌കുകള്‍ എത്തും, ഭയം ഒറ്റ കാര്യത്തില്‍!!

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാന്‍ വിദേശ രാജ്യങ്ങളെ കൂട്ടുപിടിക്കാന്‍ ഇന്ത്യ. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായിട്ടാണ് ഈ നീക്കം. ഇന്ത്യ മരുന്നിന്റെ കാര്യത്തില്‍ വിവിധ രാജ്യങ്ങളെ സഹായിച്ചെങ്കിലും തിരിച്ചൊന്നും കിട്ടിയിട്ടില്ല. ചൈനയെ തന്നെ സമീപിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ ചൈനീസ് സഹായം തേടുന്നതില്‍ ഇന്ത്യക്ക് മടിയുണ്ടായിരുന്നു.

എന്നാല്‍ മറ്റുള്ളവരും സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സമയത്ത് ഇന്ത്യക്ക് മറ്റ് മാര്‍ഗങ്ങളില്ല. 15 മില്യണ്‍ മാസ്‌കുകളും അതില്‍ കൂടുതല്‍ പരിശോധനാ കിറ്റുകളുമാണ് ചൈനയില്‍ നിന്ന് ഇന്ത്യ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പൂര്‍ണമായും ചൈനയെ വിശ്വസിക്കാന്‍ ഇന്ത്യ തയ്യാറല്ല. ഉല്‍പ്പന്നങ്ങളും നിലവാരം ഇന്ത്യക്ക് വലിയ ഭീഷണിയാണ്. ചൈന രാഷ്ട്രീയ മുതലെടുപ്പിന് കൂടിയാണ് ഈ അവസരത്തെ ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്.

ഇന്ത്യ ലക്ഷ്യമിടുന്നത്

ഇന്ത്യ ലക്ഷ്യമിടുന്നത്

ഇന്ത്യ 15 മില്യണ്‍ പിപിഇ കിറ്റുകളാണ് ചൈനയില്‍ നിന്ന് വാങ്ങാന്‍ പോകുന്നത്. ഇതില്‍ മാസ്‌കുകളും ഗൗണുകളുമാണ് കൂടുതലായി ഉള്ളത്. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടും 1.5 മില്യണ്‍ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ചൈനയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യ ഈ അവസരത്തില്‍ ചൈനയുമായി അടുക്കുന്നു എന്നാണ് സൂചന. എന്നാല്‍ ചൈനയെ പൂര്‍ണമായി വിശ്വസിക്കാന്‍ ഇന്ത്യ തയ്യാറല്ല. ഈ ഓര്‍ഡര്‍ കൃത്യമായി എത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ചൈന അന്താരാഷ്ട്ര തലത്തിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചിരിക്കുകയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളും ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവാര കുറവുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. സ്‌പെയിനടക്കമുള്ള രാജ്യങ്ങള്‍ ഇവ മടക്കി അയക്കുകയും ചെയ്തു. യൂറോപ്പ് ഇവ ബഹിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ്. ഇവരെ നേരിടുന്നതിനായി വിപണിയില്‍ ക്ഷാമമുണ്ടാക്കാനാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യയിലേക്കുള്ള കിറ്റുകള്‍ കൃത്യസമയത്ത് വരില്ലെന്ന സൂചനകള്‍ നേരത്തെ ഇന്ത്യക്ക് ലഭിച്ചിരുന്നു.

വില്ലനായി യുഎസ്

വില്ലനായി യുഎസ്

ഇന്ത്യ ഇക്കാര്യത്തില്‍ ചൈനയെ മാത്രമല്ല അമേരിക്കയെയും ഭയപ്പെടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കടത്തി കൊണ്ടുപോകാന്‍ അമേരിക്ക മുന്നില്‍ നില്‍ക്കുന്നുണ്ട്. തമിഴ്‌നാട് പ്രത്യേകമായി ഓര്‍ഡര്‍ ചെയ്ത 4 ലക്ഷത്തോളം റാപ്പിഡ്് ടെസ്റ്റ് കിറ്റുകള്‍ നേരത്തെ അമേരിക്ക സ്വന്തം നാട്ടിലേക്ക് കടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ട കിറ്റുകളും ഇത്തരത്തില്‍ യുഎസ് കൊണ്ടുപോയിരുന്നു. ഇത്തരത്തില്‍ മെഡിക്കല്‍ തീവ്രവാദമാണ് അമേരിക്ക നടത്തുന്നത്. മലേറിയ മരുന്ന് വിട്ടുനല്‍കിയിട്ടും യുഎസ് ഇന്ത്യയുമായി സഹകരിക്കുന്നില്ല.

ചൈനയുടെ സഹായം

ചൈനയുടെ സഹായം

ചൈന നേരത്തെ 1,70000 കിറ്റുകള്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. നേരത്തെ അഞ്ച് ലക്ഷത്തോളം കിറ്റുകള്‍ ഇന്ത്യക്ക് വിവിധ മാര്‍ഗത്തിലൂടെ ചൈനയില്‍ നിന്ന് ലഭിച്ചിരുന്നു. 1.5 മില്യണോളം കിറ്റുകള്‍ ഇന്ത്യക്കായി ചൈനയില്‍ നിര്‍മാണ ഘട്ടത്തിലാണ്. വ്യാപാര മേഖലയില്‍ ചൈനയുമായി 70 വര്‍ഷത്തെ സഹകരണം എന്ന വൈകാരികമായ വിഷയത്തിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഈ അവസരത്തില്‍ ഏഷ്യന്‍ മേഖലയില്‍ ഏറ്റവും എളുപ്പത്തില്‍ ഇന്ത്യക്ക് കിറ്റുകള്‍ ലഭിക്കുക ചൈനയില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് ചൈനയ്‌ക്കെതിരെ പ്രസ്താവനകളൊന്നും വരാതെ നോക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയുടെ ആഗ്രഹം നടക്കില്ല

ഇന്ത്യയുടെ ആഗ്രഹം നടക്കില്ല

ചൈന മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചിരിക്കുകയാണ്. ഇനി ഇന്ത്യയിലേക്ക് അടക്കമുള്ള കയറ്റുമതിക്ക് ദേശീയ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അനുമതി ലഭിച്ചാലേ ഇത് വിദേശത്തേക്ക് പോകൂ. ഇതുവരെ വെറും ആറ് കമ്പനികള്‍ക്ക് മാത്രമാണ് ക്ലിയറന്‍സ് അനുമതി ലഭിച്ചത്. ഇതില്‍ രണ്ട് പേര്‍ കയറ്റുമതി തുടങ്ങിയിട്ടില്ല. ഇവര്‍ നിര്‍ബന്ധപൂര്‍വം ഇന്ത്യയിലേക്കുള്ള ഓര്‍ഡറുകള്‍
അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അയക്കുകയാണ്. നേരത്തെ 20 കമ്പനികള്‍ക്ക് ഇത്തരത്തില്‍ അനുമതിയുണ്ടായിരുന്നു. ഇന്ത്യ വോണ്ട്‌ഫോ എന്ന കമ്പനിയില്‍ നിന്നാണ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത്. ഇവര്‍ കരാര്‍ ലംഘനം നടത്തിയിരിക്കുകയാണ്.

ആ മരുന്നിലും നോട്ടം

ആ മരുന്നിലും നോട്ടം

ചൈന കൊറോണയ്‌ക്കെതിരെ മരുന്ന് കണ്ടെത്താനും തീവ്ര ശ്രമത്തിലാണ്. പരീക്ഷണ വാക്‌സിനുകള്‍ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. രണ്ട് വാക്‌സിനുകള്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ ചൈന അനുമതി നല്‍കിയിട്ടുണ്ട്. ചൈനയുടെ സൈന്യത്തിന്റെ സഹായത്തോടെ മറ്റൊരു വാക്‌സിനും വികസിപ്പിക്കുന്നുണ്ട്. അമേരിക്കയ്ക്ക് മുമ്പേ വാക്‌സിന്‍ കളത്തിലിറക്കാനാണ് തീരുമാനം. യുഎസ്സില്‍ റെമിഡിസിവിര്‍ മരുന്ന് വിജയകരമാണെന്ന വാര്‍ത്ത ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് തന്നെ പുതിയ വാക്‌സിന്‍ കളത്തിലിറക്കാനാണ് തീരുമാനം. ഇതിലും ഇന്ത്യക്ക് കണ്ണുണ്ട്. ഇവ വിജയിച്ചാല്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വേഗത്തില്‍ നടക്കുമെന്നും പ്രതീക്ഷയുണ്ട്.

ട്രംപിന് ദേഷ്യം

ട്രംപിന് ദേഷ്യം

ചൈനയെ വിടാതെ നടക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസില്‍ ചൈന ലോകത്തിനും ലോകാരോഗ്യ സംഘടനയ്ക്കും തെറ്റായ വിവരങ്ങളാണ് നല്‍കിയത്. അതിന് അവര്‍ അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എങ്ങനെയായിരിക്കും പ്രത്യാഘാതങ്ങളെന്ന് ഞാന്‍ പറയില്ല. അത് ചൈന തന്നെ കണ്ടെത്തട്ടെ. ചൈനയെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അമേരിക്ക കൂടുതലായി ആശ്രയിക്കുന്നതില്‍ ട്രംപിനെ വിമര്‍ശനമുണ്ട്. ചൈനയെ ആശ്രയിക്കുന്നത് യുഎസ് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

English summary
india will import 15 million medical kits from china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X