കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌സിഒ മീറ്റിലേക്ക് പാകിസ്താനെ ക്ഷണിക്കും... വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം, മഞ്ഞുരുകുന്നു!!

Google Oneindia Malayalam News

ദില്ലി: സംഘര്‍ഷഭരിതമായ ഇന്ത്യ-പാകിസ്താന്‍ ബന്ധം മെച്ചപ്പെട്ടേക്കും. ഇന്ത്യ ആതിഥേയ്വം വഹിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനി(എസ്‌സിഒ)ലേക്ക് പാകിസ്താനെയും ക്ഷണിച്ചിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം. എസ്‌സിഒയില്‍ പാകിസ്താനും അംഗമാണ്. എസ്‌സിഒയിലെ എല്ലാ രാജ്യങ്ങളുടെയും ഭരണാധികാരകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്തമാവ് രവീഷ് കുമാര്‍ പറഞ്ഞു.

1

ഇമ്രാന്‍ ഖാന്‍ ഇതോടെ ഇന്ത്യയിലെത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണവും, ബാലക്കോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും കശ്മീര്‍ വിഷയത്തിനും പിന്നാലെയാണ് പാകിസ്താന് ഇന്ത്യയിലേക്ക് ക്ഷണം ല ഭിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചകോടിയിലേക്ക് ഇന്ത്യ പാകിസ്താനെ ക്ഷണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എട്ട് അംഗങ്ങളാണ് എസ്‌സിഒയില്‍ ഉള്ളത്. നാല് നിരീക്ഷണ രാജ്യങ്ങളുമുണ്ട്. ഇവരെല്ലാം പങ്കെടുക്കുമെന്ന് രവീഷ് കുമാര്‍ പറഞ്ഞു.

അതേസമയം ഇമ്രാന്‍ ഖാന്‍ ക്ഷണം സ്വീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ അദ്ദേഹം ഈ അവസരം ഉപയോഗപ്പെടുത്താനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ പാകിസ്താനുമായി ബന്ധം മെച്ചപ്പെടാനുള്ള അവസരമുണ്ട്. കശ്മീര്‍ വിഷയത്തില്‍ അടക്കം ചൈനയുമായി ചേര്‍ന്ന് പാകിസ്താന്‍ നടത്തിയ ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തുമോ എന്ന് വ്യക്തമല്ല. ഈ വര്‍ഷം അവസാനമായിരിക്കും ഉച്ചകോടി നടക്കുക.

എസ്‌സിഒ ഉച്ചകോടിയില്‍ ഇന്ത്യ ആദ്യമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത്. വളര്‍ന്നുവരുന്ന സാമ്പത്തിക രാജ്യങ്ങളാണ് ഇതില്‍ ഉള്ളത്. ചൈനയ്ക്കാണ് കൂടുതല്‍ ആധിപത്യം. ഷാങ്ഹായിയില്‍ 2001ലാണ് ഉച്ചകോടി ആദ്യമായി ചേരുന്നത്. റഷ്യ, ചൈന, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവരാണ് തുടക്കം മുതല്‍ ഉച്ചകോടിയുടെ ഭാഗമായിട്ടുള്ളത്. ഇന്ത്യ 2005ല്‍ നിരീക്ഷണ രാജ്യമായിട്ടാണ് പങ്കെടുത്തത്. 2015ലാണ് പൂര്‍ണ അംഗത്വം ലഭിച്ചത്. അതേ വര്‍ഷം തന്നെയാണ് പാകിസ്താനും അംഗത്വം ലഭിച്ചത്.

ദില്ലിയില്‍ മോദി തരംഗത്തിന് വഴിയില്ല... ബിജെപി പരാജയപ്പെടാന്‍ നാല് കാരണങ്ങള്‍, മുമ്പില്‍ ഇവര്‍!!ദില്ലിയില്‍ മോദി തരംഗത്തിന് വഴിയില്ല... ബിജെപി പരാജയപ്പെടാന്‍ നാല് കാരണങ്ങള്‍, മുമ്പില്‍ ഇവര്‍!!

English summary
india will invite imran khan to sco meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X