'ഇന്ത്യയ്ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാം'; മോദി-ബൈഡൻ ചർച്ചയിൽ പ്രതികരിച്ച് യുഎസ്
ഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നടത്തിയ ചർച്ചയിൽ പ്രതികണവുമായി യുഎസ്. തിങ്കളാഴ്ച നടന്ന വെർച്വൽ ഉച്ചകോടിയിൽ ഇരുവരും റഷ്യ-യുക്രൈൻ യുദ്ധത്തെ വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ പ്രതികരണവുമായി യുഎസ് രം ഗത്ത് വന്നത്. റഷ്യ-യുക്രൈൻ പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യക്ക് സ്വയം തീരുമാനങ്ങൾ എടുക്കാം എന്നാണ് യുഎസ് പറഞ്ഞിരിക്കുന്നത്. എന്നാൽ ചൈനയും റഷ്യയുമായി ഇന്ത്യ തുടരുന്ന അടുത്ത ബന്ധം ഇന്ത്യയുടെ തീരുമാനങ്ങളേയും സ്വാധീനിച്ചേക്കാം എന്നും അമേരിക്ക ചൂണ്ടിക്കാണിച്ചു.
"ഇന്ത്യ സിവിലിയന്മാരുടെ കൊലപാതകങ്ങളെ അപലപിച്ചതും സ്വതന്ത്രമായ അന്വേഷണത്തിനുള്ള ആഹ്വാനങ്ങളെ പിന്തുണച്ചതും യുക്രൈന് വൈദ്യസഹായം എത്തിച്ചതും ഏറെ ആശ്വാസകരമാണ്. അതിനാൽ ഞങ്ങൾ ഇന്ത്യയുമായി ചർച്ചകൾ തുടരാൻ പോകുന്നു. ഇന്ത്യ സ്വന്തം തീരുമാനങ്ങൾ എടുക്കുമെന്ന് ഞങ്ങൾ കരുതുന്നു" യുഎസ് പറഞ്ഞു. "റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് ഞങ്ങൾക്കറിയാം. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ വളരെ പിരിമുറുക്കമുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ചൈനയും ഇന്ത്യയും തമ്മിൽ പ്രശ്നം ഉണ്ടായാൽ റഷ്യയെ ആരായിരിക്കും കൂടുതൽ സ്വാധീനിക്കുക." വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. "എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് സ്വാധീനമുള്ളവർ, യുദ്ധം അവസാനിപ്പിക്കാൻ പുടിനിൽ സമ്മർദ്ദം ചെലുത്തേണ്ടത് പ്രധാനമാണ്" എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഞങ്ങൾ പങ്കിടുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുകയും ഒരേ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്." ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
യുക്രൈനിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് ചർച്ചയിൽ മോദി പറഞ്ഞിരുന്നു. വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്നതായിരിക്കും കൂടുതൽ ഫലപ്രദമെന്നും മോദി കൂട്ടിച്ചേർത്തു. ബുച്ചയിൽ നടന്ന അക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. ഇതിന് പുറമെ യുക്രൈന് സഹായകമായി ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും ഇന്ത്യ നൽകിയതായി മോദി ഓർമ്മിപ്പിച്ചു. "കഴിഞ്ഞ വർഷം സെപ്തംബറിൽ ഞാൻ വാഷിംഗ്ടണിൽ വന്നപ്പോൾ. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞു. ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഞങ്ങൾ സ്വാഭാവിക പങ്കാളികളാണ്." പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications