കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്,ഇന്ത്യയെ ശല്യം ചെയ്താല്‍ കളി പഠിപ്പിക്കുമെന്ന് രാജ്‌നാഥ് സിങ്

  • By Sruthi K M
Google Oneindia Malayalam News

ഭോപ്പാല്‍: പാകിസ്താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഞങ്ങളാരെയും ശത്രുക്കളാക്കാന്‍ വിചാരിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ആരെയും ശല്യം ചെയ്യില്ല, എന്നാല്‍ ഒരു പ്രശ്‌നത്തിനും വരാത്ത ഇന്ത്യയെ ഇങ്ങോട്ടു ശല്യം ചെയ്താല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും രാജ് നാഥ് പറഞ്ഞു.

അയല്‍ രാജ്യങ്ങളുമായി സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അയല്‍ രാജ്യങ്ങളാണ് അതിനു തയ്യാറാകാത്തതെന്നും അദ്ദേഹം പറഞ്ഞു. ആരെയും ശല്യം ചെയ്യില്ല എന്ന നയമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍, ഇങ്ങോട്ട് വെടിയുതിര്‍ത്താല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും രാജ് നാഥ് സിങ് പറഞ്ഞു.

ajnath-singh

ഇങ്ങോട്ടു വെടിയുതിര്‍ത്താല്‍ പിന്നെ രാജ്യം എത്ര ബുള്ളറ്റ് ഉപയോഗിച്ചുവെന്നതിന്റെ എണ്ണം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് അധിനിവേശ കാശ്മീരിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാണ്. എന്നാല്‍ കാശീമിരിനെക്കുറിച്ച് ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
India always wants good friendly relations with its neighbours and continues with its policy of not disturbing anyone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X