ഇന്ത്യയില്‍ 10 കോടി സ്പുട്നിക് 5 കോവിഡ് വാക്സിന് ഡോസ് നിര്‍മ്മിക്കാന്‍ ധാരണയായി
ഡല്‍ഹി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 കോവിഡ് വാക്സിന്റെ 10 കോടി ഡോസ് പ്രതിവര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ഇന്ത്യന്‍ മരുന്നു കമ്പനി ഹെറ്ററോയും ഇതിനുള്ള കരാറില്‍ ഒപ്പിട്ടതായി റഷ്യ അറിയിച്ചു. 2021 തുടക്കത്തില്‍ വാക്സിന് ഉല്പാദനം ഇന്ത്യയില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്‍ തോതിലുള്ള ഉല്പാദനം ഇന്ത്യക്കും നേട്ടമാണ്.
കോവിഡ് പ്രതിരോധത്തിനായി ഏവരും പ്രതീക്ഷയോടെ കാണുന്ന സുപുട്നിക് വാക്സിന്റെ നിര്‍മാണ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ വാക്സിന് പരീക്ഷണങ്ങളുടെ ഫലം എന്താകുമെന്ന് ഉറ്റു നോക്കുകയാണ്. പ്രാദേശികമായി വാക്സിന് നിര്‍മ്മിക്കുകയെന്നത് ഇവിടുത്തെ രോഗികള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്നതിന് നിര്‍ണായകമാകും. ഹെറ്ററോ ലാബ്സ് ലിമിറ്റഡിന്റെ ഇന്റന്നാഷ്ണല് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ബി മുരളീ കൃഷ്ണ പറഞ്ഞു.
കരാറില്‍ സന്തോഷമുണ്ടെന്നും കോവിഡിന പ്രതിരോധിക്കാന്‍ സ്പുട്നിക് 95 ശതമാനം ഫലപ്രദമാണെന്നും ആര്‍ഡിഎഫ് സിഇഒ കിറില്‍ ദിമിത്രിദേവ് പ്രതികരിച്ചു.
ആദ്യ ഡോസ് നല്കി 42 ദിവസങ്ങള്‍ക്ക് ശേഷമുള്ള പ്രാഥമിക ഡേറ്റാ അവലോകനം ചെയ്തിട്ടുള്ള രണ്ടാമത്തെ ഇടക്കാല റിപ്പോര്‍ട്ടിലെ ഫലമാണ് റഷ്യ മുന്നോട്ട് വെക്കുന്നത്. വാക്സിന് ഫലപ്രാപ്തിയെക്കുറിച്ച് റഷ്യന്‍ ആരോഗ്യ മന്ത്രാലയം, സര്‍ക്കാരിന്റെ ഗമാലയ സെന്റര്‍. ആര്‍ഡിഐഎഫ് എന്നിവര്‍ അവകാശ വാദം ഉന്നയിച്ചു. രണ്ടു ഡോസ് വാക്സിന് രാജ്യാന്തര വിപണിയില്‍ 10 ഡോളറില്‍ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യന്‍ പൗരന്മാര്ക്ക് വാക്സിന് സൗജന്യമാണ്. ആദ്യ ഡോസ് 22000 സന്നദ്ധ പ്രവര്‍ത്തകരാണ് സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവര്‍ 19000ലേറെ വരുമെന്ന് റഷ്യ പറഞ്ഞു.
സപുട്നിക് 5 വാക്സിന്റെ രജിസ്ട്രേഷനു അനുവാദം തേടി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനു അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഗമേലയ ഇന്‍സ്റ്റിറ്റിയൂട്ട് തലവന്‍ അലക്സാണ്ടര്‍ ഗിറ്റ്സ്ബര്ഗ് മോസ്കോയില്‍ പറഞ്ഞു. ഇന്ത്യ,ബ്രസീല്‍, ചൈന, സൗത്ത് കൊറിയ തുടങ്ങി 50 ഓളം രാജ്യങ്ങള്‍ സ്പുട്നിക് വാക്സിനായി രംഗത്തുണ്ട് അടുത്ത വര്‍ഷം ആദ്യം തന്നെ സ്പുട്നിക് വാക്സിന് അന്താരാഷ്ട്ര മരുന്ന് വിപണികളില്‍ ലഭ്യമാക്കുമെന്ന് നേരത്തെ റഷ്യ പ്രഖ്യാപിച്ചു. എന്നാല്‍ വേള്‍ഡ് ഹെല്‍ത്ത് ഒര്ഗനൈസേഷന് അംഗീകരിച്ചാല്‍ മാത്രമേ ഇതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കു. നിലവില്‍ കണ്ടു പിടിക്കെപ്പെട്ട കോവിഡ് വാക്സിനുകളെക്കാള്‍ കുറഞ്ഞ വിലയില്‍ സ്പുട്നിക് വാക്സിന് സഭ്യമാകുമെന്നതിനാല് വിപണിയില്‍ മേല്‍കൈ നേടാനാകുമെന്ന് പ്രതീക്ഷയിലാണ് റഷ്യ