Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസംബറിനകം 216 കോടി ഡോസ് വാക്‌സിനുകള്‍; കേന്ദ്രത്തിന്റെ ഉറപ്പ് ഇങ്ങനെ... ഇന്ത്യയില്‍ തന്നെ നിര്‍മിക്കും

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് എന്നായിരുന്നു ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ 45 വയസ്സിന് താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം കൈയ്യൊഴിഞ്ഞിരിക്കുകയാണ്. അതിനിടെ വാക്‌സിന്‍ ക്ഷാമം കോടതികയറുകയും ചെയ്തു.

എന്തായാലും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഉറപ്പ് മുന്നോട്ട് വച്ചിരിക്കുകയാണ്. ഓഗസ്റ്റിനും ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ എല്ലാവരേയും വാക്‌സിനേറ്റ് ചെയ്യാനുള്ള ഡോസുകള്‍ ഉത്പാദിപ്പിക്കും എന്നതാണത്. പരിശോധിക്കാം...

216 കോടി ഡോസുകള്‍

216 കോടി ഡോസുകള്‍

ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള അഞ്ച് മാസങ്ങള്‍ക്കൊണ്ട് രാജ്യത്ത് 216 കോടി ഡോസ് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും വാക്‌സിനേറ്റ് ചെയ്യാന്‍ ഇത് കൊണ്ട് സാധ്യമാകും എന്നും അവകാശപ്പെടുന്നുണ്ട്.

എന്താകും സ്ഥിതി

എന്താകും സ്ഥിതി

എന്നാല്‍ അതുവരെയുള്ള കാലഘട്ടത്തില്‍ എന്തായിരിക്കും ഇന്ത്യയുടെ സ്ഥിതി എന്നത് ആശങ്കാജനകമായ കാര്യമാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെക്കിന്റെയും ഉത്പാദനം കൊണ്ട് മാത്രം അത്രയും കാലം പിടിച്ചുനില്‍ക്കാന്‍ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

റഷ്യന്‍ വാക്‌സിന്‍

റഷ്യന്‍ വാക്‌സിന്‍

ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ ആയ റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് V അടുത്ത ആഴ്ച മുതല്‍ ഇന്ത്യയില്‍ വിതരണം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ജൂലായ് മുതല്‍ ഇത് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിച്ചു തുടങ്ങും എന്നാണ് വിവരം. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയായിരിക്കും സ്പുട്‌നിക് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുക.

ഉറപ്പ് നല്‍കുന്നത്

ഉറപ്പ് നല്‍കുന്നത്

നീതി ആയോഗ് അംഗം വികെ പോള്‍ ആണ് ഇക്കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നത്. 2016 കോടി ഡോസ് വാക്‌സിനുകള്‍ കൊണ്ട് എല്ലാ ഇന്ത്യാക്കാരേയും വാക്‌സിനേഷന് വിധേയരാക്കാം എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.

മുഴുവന്‍ ഇന്ത്യന്‍ അല്ല

മുഴുവന്‍ ഇന്ത്യന്‍ അല്ല

ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ 75 കോടി കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ ആകുമെന്നാണ് കരുതുന്നത്. ഇതേ കാലയളവില്‍ 55 കോടി ഡോസ് കൊവാക്‌സിനും ഉത്പാദിപ്പിക്കാന്‍ ആകുമെന്ന് കരുതുന്നു. ഇത് രണ്ടും ചേരുമ്പോള്‍ തന്നെ 130 കോടി ഡോസ് ആകും.

ബാക്കി എങ്ങനെ

ബാക്കി എങ്ങനെ

ബയോളജിക്കല്‍ ഇ 30 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കും എന്നാണ് കരുതുന്നത്. സൗഡസ് കാഡില അഞ്ച് കോടി ഡോസുകളും നോവവാക്‌സിന്റെ 20 കോടി ഡോസുകള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഉത്പാദിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഭാരത് ബയോടെക്ക് അവരുടെ നാസല്‍ വാക്‌സിന്റെ 10 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കും. ജെന്നോവയുടെ 6 കോടി ഡോസുകളും സ്പുട്‌നിക് V ന്‌റെ 15.6 കോടി ഡോസുകളും ഉത്പാദിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+