കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുഷു സെക്ടറില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ വിട്ടയക്കും, സൈനികനെത്തിയത് വഴിതെറ്റി!!

Google Oneindia Malayalam News

ദില്ലി: അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ വിട്ടയക്കും. ഈസ്റ്റേണ്‍ ലഡാക്കിലെ ഗുരുങ് ഹില്ലിലെ ചുഷുല്‍ സെക്ടറില്‍ നിന്നാണ് ചൈനീസ് സൈനികന്‍ പിടിയിലാവുന്നത്. ഇയാള്‍ക്ക് വഴിതെറ്റി പോയതാണെന്നും, തുടര്‍ന്നാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നുപോയതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്നാണ് ഇയാളെ കൈമാറാന്‍ തീരുമാനിച്ചത്. ഇന്നോ അല്ലെങ്കില്‍ നാളെയോ ഇയാളെ ചൈനീസ് സൈന്യത്തിന് കൈമാറും.

1

ചൈനീസ് സൈനികന്‍ എങ്ങനെ അതിര്‍ത്തി കടന്നുവെന്ന് കൃത്യമായി അന്വേഷിച്ച ശേഷമാണ് ഇയാളെ ഇന്ത്യന്‍ സൈന്യം കൈമാറുക. ഇരുസൈന്യങ്ങളും സംഗമിക്കുന്ന ഇടത്താവും കൈമാറ്റം നടത്തുക. വെള്ളിയാഴ്ച്ച രാവിലെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഇന്ത്യന്‍ സൈന്യം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ മേഖലയില്‍ നേരത്തെ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം സുരക്ഷ വര്‍ധിപ്പിച്ചിരുന്നു ഇന്ത്യന്‍ സൈന്യം. അതേ ഇടത്ത് നിന്ന് തന്നെയാണ് സൈനികന്‍ അതിര്‍ത്തി കടന്നെത്തിയത്.

മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ ചൈനീസ് സൈനികനോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു. എന്ത് സാഹചര്യത്തിലാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതുപോലെ മറ്റൊരു സൈനികനെ ഇന്ത്യ കസ്റ്റഡിയിലെടുത്തിരുന്നു. കോര്‍പ്പറല്‍ വാങ് യാ ലോങ് എന്നായിരുന്നു ഈ സൈനികന്റെ പേര്. ലഡാക്കില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഈ മേഖലയിലെ സൈനിക രേഖകളും ജനവാസ മേഖലയെ കുറിച്ചുള്ള വിവരങ്ങളും ഇയാളുടെ കൈയ്യിലുണ്ടായിരുന്നു.

Recommended Video

cmsvideo
Tovino thomas posted as kerala volunteer force ambassador

അതേസമയം വാങ് യാ ലോങിന് നേരത്തെ ഇന്ത്യ വൈദ്യ സഹായം നല്‍കിയിരുന്നു. പിന്നീട് ഒക്ടോബര്‍ 21ന് ചൈനയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടിയിലായ സൈനികനില്‍ നിന്ന് ഏതെങ്കിലും രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

English summary
india will return pla soldier who crossed the border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X