കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21ാം നൂറ്റാണ്ട് ഇന്ത്യ ഭരിക്കുമെന്ന് മോദി

  • By Pratheeksha
Google Oneindia Malayalam News

ശ്രീനഗര്‍: 21ാം നൂറ്റാണ്ട് ഭരിക്കാന്‍ പോകുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നൂറ്റാണ്ട് അറിവിന്റേതാണെന്നും അതിനാല്‍ ഇന്ത്യയാണ് ഭരിക്കാന്‍ പോകുന്നതെന്നും മോദി പറഞ്ഞു.ജമ്മു കാശമീറിലെ മാതാ വൈഷ്ണോദേവീ യൂണിവേഴ്‌സിറ്റിയിലെ ബിരുദ ദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം പുരേഗതിയുടെ പാതയിലാണ്.35 വയസ്സില്‍ താഴെയുളള ഏകദേശം 800 മില്യണ്‍ യുവാക്കള്‍ രാജ്യത്തുണ്ട് .അവരുടെയെല്ലാം സ്വപ്‌നം രാജ്യത്തിന്റെ പുരോഗതിയായിരിക്കണം. യുവാക്കളുടെ പിന്തുണയുണ്ടെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ച വേഗത്തിലാവും.ലക്ഷ്യം നേരത്തെ കണ്ടെത്തുന്നവന് മറ്റുളളവരെ ആശ്രയിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് അറിവിന്റെ നൂറ്റാണ്ടാണ്.പല നൂറ്റാണ്ടുകളിലും ഇന്ത്യ ലോകത്തിന് വെളിച്ചമായിട്ടുണ്ട്.നമ്മുടെ ശാസ്ത്രജ്ഞന്‍ ചൊവ്വാ ദൗത്യം വരെ നടത്തിയത് സ്വന്തം പ്രയത്‌നവും ഇച്ഛാശക്തിയും കൊണ്ടാണ്.സ്വന്തം സ്വപ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പൂര്‍ത്തീകരിക്കണമെന്നും ഇടയ്ക്ക് ഉപേക്ഷിക്കരുതെന്നും വിദ്യാര്‍ത്ഥികളോട് മോദി പറഞ്ഞു.

narendramodi-

കുട്ടിക്കാലത്ത് പലതും നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും.വിചാരിച്ചതൊന്നും നേടാനായിട്ടുണ്ടാവില്ല.നിങ്ങള്‍ എന്തു നേടി എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. രക്ഷിതാക്കള്‍ നിങ്ങള്‍ക്കായി എന്തൊക്കെ ത്യജിച്ചു എന്നോര്‍ക്കണം.ഇന്ത്യയിലെ പലഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ സംഭാവനയുടേ കൂടി ഫലമാണ് വൈഷ്‌ണോദേവി യൂണിവേഴ്‌സിറ്റിയെന്നും ഇതൊരു മിനി ഇന്ത്യയാണെന്നും വിദ്യാര്‍ത്ഥികളോട് മോദി പറഞ്ഞു.

English summary
india will rule the 21st century which is the era of knowledge and with 800 million youths below the age of 35 years, the dream of every young person can become a progress story of this country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X