കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി തലവന്‍: ഇന്ത്യ മുന്നോട്ടുപോകുന്നത് ഹിന്ദു ഭൂരിപക്ഷത്തിന്റെ

Google Oneindia Malayalam News

പൂനെ: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി തലവന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ഇന്ത്യ മുന്നോട്ടുപോകുന്നത് രാജ്യത്തെ ഹിന്ദുഭൂരിപക്ഷത്തിന്റെ ആഗ്രഹത്തിന് അനുസരിച്ചാണെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. "രാജ്യം മുന്നോട്ടുപോകുന്നത് ഹിന്ദു ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായാണ്. അവര്‍ക്ക് ഉച്ചക്ക് ഒരു മണിക്ക് ഗണേശ ജയന്തി വേണമെന്ന് തോന്നിയാല്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും" അദ്ദേഹം പറഞ്ഞു.

വിപ്ലവം വരുന്ന വഴികള്‍; പാവം മാര്‍ക്സ് അറിയാതിരിക്കട്ടെ, തുഷാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ ജോയ്വിപ്ലവം വരുന്ന വഴികള്‍; പാവം മാര്‍ക്സ് അറിയാതിരിക്കട്ടെ, തുഷാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ ജോയ്

ഭരണാധികാരികളെല്ലാം ഹിന്ദുക്കളാണ്, അവര്‍ ഗണേശ ജയന്തി ആഘോഷിക്കാന്‍ കുടുംബത്തിന് പുറത്തേക്ക് വരും. ഭരണകൂടം മാത്രമാണ് നമുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന ധാരണ അവര്‍ക്കില്ലെന്നും മഹാരാഷ്ട്ര റെവന്യൂ മന്ത്രി പറയുന്നു. വ്യാഴാഴാച ദേശീയ ഗണേശോത്സവത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കാനെത്തിയപ്പോഴായിരുന്നു പാട്ടീലിന്റെ വിവാദ പ്രസ്താവന.

chandrakant-patil1-

കഴിഞ്ഞ ആഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പാട്ടീല്‍ വെള്ളപ്പൊക്ക ദുരിത ബാധിതരോട് കയര്‍ത്ത് സംസാരിച്ചത് വാര്‍ത്തയായിരുന്നു. വെള്ളപ്പൊക്കത്തിന്റെ കഷ്ടതകള്‍ വിവരിച്ച ആളോട് ആദ്യം സൗമ്യനായി സംസാരിച്ച പാട്ടീല്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. കൊലാപ്പൂര്‍ ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒരാള്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതാണ് റെവന്യൂ മന്ത്രിയെ പ്രകോപിപ്പിച്ചത്. ദുരന്തത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഭരണകൂടം കൂടെയുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.

ഈ സമയത്ത് നിങ്ങള്‍ക്ക് സൗകര്യങ്ങള്‍ വേണമെന്നത് എനിക്ക് മനസ്സിലാവും. ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളും സൗകര്യങ്ങളും ചോദിക്കാമോ എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നുമായിരുന്നു മന്ത്രി ചോദിച്ചത്. ഇത് ക്യാമറിയില്‍ പതിഞ്ഞതാണ് വിവാദത്തിന് വഴിയൊരുക്കിയത്.

English summary
India will run as per wishes of Hindu majority: Maharashtra BJP chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X