കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഹാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി, സി- 17 സൈനിക വിമാനം അയക്കും

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ നീക്കം. ഇതിനായി വ്യോമസേനയുടെ വിമാനം വുഹാനിലേക്ക് പോകും. സി-17 മിലിട്ടറി എയർക്രാഫ്റ്റ് ഫെബ്രുവരി 20ന് വുഹാനിലെത്തും. നേരത്തെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു.

കരുണ സംഗീത നിശ: പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സംഘാടകര്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു!!കരുണ സംഗീത നിശ: പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സംഘാടകര്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു!!

ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമാണ് സി -17 ഗ്ലോബ് മാസ്റ്റർ. നേരത്തെ ഇന്ത്യ വാദ്ഗാനം ചെയ്തിരുന്ന മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ഈ വിമാനത്തിൽ ചൈനയിൽ എത്തിക്കുമെന്നാണ് വിമാനം. നൂറ് കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

corona

മിക്ക രാജ്യങ്ങളും ഇതിനോടകം തന്റെ ചൈനയിൽ നിന്നുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയും ചൈനയിൽ നിന്നുളള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് സഹായ വാഗ്ദാനം നൽകിയതിനും ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചതിനും ചൈനീസ് സ്ഥാനപതി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു. ഇതിനിടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1868 ആയി ഉയർന്നിട്ടുണ്ട്. 72436 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

English summary
India will sent aircraft to evacuate more Indians from Wuhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X