കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യൻ മുസ്ലീങ്ങളെ ഇന്ത്യയിൽ പാർപ്പിക്കില്ല; ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം

ചക്മകള്‍ക്ക് പൗരത്വം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവും നിലവിലുണ്ട്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: റോഹിങ്ക്യൻ മുസ്ലീം ജനങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുമ്പോൾ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ചക്മ, ഹാജോങ് അഭയാർഥികൾ ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നു. ഇവർക്ക് പൗരത്വം നൽകുന്ന വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. എന്നാൽ ചക്മകള്‍ക്ക് പൗരത്വം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവും നിലവിലുണ്ട്.

മന്ത്രി മാറിയിട്ടും തീവണ്ടി പാളം തെറ്റൽ തുടരുന്നു; ദില്ലിയിൽ രാജധാനി എക്‌സപ്രസ് പാളം തെറ്റിമന്ത്രി മാറിയിട്ടും തീവണ്ടി പാളം തെറ്റൽ തുടരുന്നു; ദില്ലിയിൽ രാജധാനി എക്‌സപ്രസ് പാളം തെറ്റി

arunachal

മ്യാൻമാറിൽ നിന്ന് സൈനികരുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിലെത്തിയ റോഹിങ്ക്യൻ മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള നീക്കത്തിനിടെയാണ് മറ്റു കുടിയേറ്റ വിഭാഗകാർക്ക് പൗരത്വം അനുവദിക്കാനുള്ള സർക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

 ചക്മ ഹാജോങ് അഭയാർഥികൾ

ചക്മ ഹാജോങ് അഭയാർഥികൾ

കിഴക്കൻ പാകിസ്താൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശിലെ ചിറ്റാഗോങ് പർവത പ്രദേശവാസികളാണ് ചക്മ വിഭാഗക്കാർ. ഇവരിൽ അര നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ കുടിയേറി ഒരു ലക്ഷത്തോളം അഭയാർഥികൾക്കാണ് കേന്ദ്രം പൗരത്വം നൽകുന്നത്

 അഭയാർഥി ക്യാമ്പുകളിൽ

അഭയാർഥി ക്യാമ്പുകളിൽ

അര നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ ഇവർ വടക്ക് കിഴക്കൻ സസ്ഥാനങ്ങളിലെ അഭയാർഥി ക്യാമ്പിലാണ് താമസിക്കുന്നത്.

 കോടതി നിർദേശം

കോടതി നിർദേശം

അരുണാചലിൽ തമാസിക്കുന്ന ചക്മ ഹാജോങ് അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ 2015 ൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ അതിനെതിരെ അരുണാചൽ സർക്കാർ സുപ്രീം കോടതിയിൽ പുനഃ പരിശോധന ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ അത് കോടതി തള്ളിയിരുന്നു.

 എതിർത്ത് അരുണാചൽ സംഘടന

എതിർത്ത് അരുണാചൽ സംഘടന

ചക്മ ഹാജോങ്ങുകൾക്ക് പൗരത്വം നൽകുന്നതിൽ പ്രതിഷേധിച്ച് അരുണാചലിലെ ചില വിഭാഗങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. കൂടാതെ ഇതിനെ എതിർത്ത് ബിജെപിയിലെ ഒരു വിഭാഗം ജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഭൂമി അനുവദിക്കില്ല

ഭൂമി അനുവദിക്കില്ല

ചക്മ ഹാജോങു വിഭാഗക്കാർക്ക് സ്വന്തമായി ഭൂമി അനുവദിക്കാതെയായിരിക്കും പൗരത്വം അനുവദിക്കുക.

 മതപീഡനം

മതപീഡനം

ബുദ്ധമതക്കാരായ ചക്മകളും ഹിന്ദുക്കളായ ഹാജോങ്ങുകളും മതപീഡനത്തെ തുടർന്നാണ് പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയത്. ഇവരിൽ വലിയ വിഭാഗക്കാരും അരുണാചലിൽ ആണ് ഉള്ളത്.

English summary
he Centre will soon grant citizenship to nearly one lakh Chakma and Hajong refugees, who came from the erstwhile East Pakistan five decades ago and are living in camps in the northeast, officials said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X