കൊവിഡ് വാക്സിന് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ; ആദ്യം എത്തിക്കുക ഭൂട്ടാനില്‍
ന്യൂഡല്‍ഹി;ലോകത്തെ തന്നെ ഏറ്റവും വിയ കൊവിഡ് വാക്സിന് നിര്‍മാതാക്കളായ ഇന്ത്യ കൊവിഡ് വാക്സിന് കയറ്റുമതി ഉടന്‍ ആരംഭിക്കും. വികസ്വര, ദരിദ്ര രാഷ്ട്രങ്ങള്‍ക്കായിരിക്കും ഇന്ത്യ അസ്ട്രേസെന്കാ ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന് എത്തിച്ചു നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നും ആദ്യം കൊവിഡ് വാക്സിന് എത്തിക്കുക അയല്‍ രാജ്യമായ ഭൂട്ടാനിലേക്ക് ആയിരിക്കും. സിറം ഇന്‍സ്റ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മ്മിച്ച 2 മില്യന്‍ അസട്രാ സെന്‍ക കൊവിഡ് വാക്സിന് ഉടന്‍ വ്യാഴാഴ്ച്ച ബംഗ്ലാദേശില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അടിയന്ത ഉപയോഗത്തിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അനുമതി ലഭിച്ചാലുടന്‍ സാമ്പത്തികനില കുറഞ്ഞ രാജ്യങ്ങളില്‍ വാക്സിന് എത്തിച്ചു നല്കാന് ആരംഭിക്കുമെന്ന് സിറം ഇന്സ്റ്റിയൂട്ടിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ റഫ്രിജറേറ്ററുകളുടെ താപനിലയില്‍ ഓക്സ്ഫോര്‍ഡ് വാക്സിന്സൂക്ഷിക്കാന് സാധിക്കും എന്നതാണ് മറ്റ് വാക്സിനുകളില്‍ നിന്നും ഓകസ്ഫോര്‍ഡ് വാക്സിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യങ്ങള്‍ ഉപയോഗിച്ച് വാക്സിന് സൂക്ഷിക്കാന്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കഴിയും. നിലവില്‍ വിതരണം ആരംഭിച്ച ഫൈസര്‍, മൊഡേണ വാക്സിനുകള്‍ സൂക്ഷിക്കാന്വളരെ തണുത്ത താപനില ആവശ്യമാണ്.
ബ്രസീലടക്കം 12ഓളം രാജ്യങ്ങളാണ് വാക്സിനായി പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വാക്സിന് കൃത്യമായി നടത്തുകയെന്നതാണ് വാക്സിന് കയറ്റുമതിയേക്കാള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചില ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഭാരത് ബയോടെക്കിന്റെ കോവാക്സിനും കയറ്റുമതി ചെയ്യാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.