കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചു.... ഇന്ത്യയെ ശക്തിപ്പെടുത്തും, പ്രതികരണവുമായി മോദി!!

Google Oneindia Malayalam News

ദില്ലി: എന്‍ഡിഎയുടെ വമ്പന്‍ വിജയത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഒരുമിച്ച് നമ്മള്‍ വളരും. ഒരുമിച്ച് നിന്ന് നമ്മള്‍ പുരോഗതി നേടും. ഒരുമിച്ച് നമ്മള്‍ ശക്തമായ ഇന്ത്യ നിര്‍മിക്കും, ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. ഇങ്ങനെയായിരുന്നു മോദിയുടെ പ്രതികരണം. വമ്പന്‍ ജയത്തിന്റെ ആവേശം മോദിയുടെ വാക്കുകളിലുണ്ടായിരുന്നു.

1

അതേസമയം എന്‍ഡിഎ 344 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് ഒറ്റയ്ക്ക് 294 സീറ്റുകളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി ഇത്തവണ നേടിയതും അമ്പരിപ്പിക്കുന്നതായിരുന്നു. മോദിയെ ലോകനേതാക്കള്‍ വരെ വിജയത്തില്‍ അഭിനന്ദിച്ചിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചൈനീസ് പ്രസിഡന്റെ ഷീ ജിന്‍ പിംഗും അദ്ദേഹത്തെ പ്രശംസിച്ചിരുന്നു.

Recommended Video

cmsvideo
മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സംതൃപ്തരോ

അതേസമയം സര്‍ക്കാരുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. ഞായറാഴ്ച്ച സത്യപ്രതിജ്ഞ നടക്കുമെന്ന് സൂചനകളുണ്ട്. പ്രതിപക്ഷ നേതാവുണ്ടാകുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. യുപിഎ 90 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് 52 സീറ്റുകളിലാണ് ലീഡുള്ളത്. അതില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് വളരെ പിന്നിലാണ്. 54 സീറ്റുകള്‍ നേടിയാല്‍ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന്റെ മുഖം രക്ഷിച്ച് കേരളം... ശബരിമല ഏശിയില്ല, ആഞ്ഞടിച്ചത് രാഹുല്‍ തരംഗം!!കോണ്‍ഗ്രസിന്റെ മുഖം രക്ഷിച്ച് കേരളം... ശബരിമല ഏശിയില്ല, ആഞ്ഞടിച്ചത് രാഹുല്‍ തരംഗം!!

English summary
india win yet again pm modi tweets about bjp victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X