മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസില്‍ ഇന്ത്യക്ക് വിജയം
ദില്ലി: കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന കേസില്‍ ഇന്ത്യക്ക് വിജയം. കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി ഇന്ത്യക്ക് അനുകൂലമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ത്യൻ കോടതിയിൽ ഇറ്റാലിയൻ നാവികരെ വിചാരണ നടത്താനാകില്ല. അവർ ഇറ്റാലിയൻ സർക്കാർ ജീവനക്കാരാണ് എന്ന് അന്താരാഷ്ട്ര ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. 2012 ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഇറ്റലിയിലെ എണ്ണക്കപ്പലായ എൻറിക്ക ലെക്സി കേരള തീരത്തേക്ക് അടുക്കുമ്പോള്‍ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോണും മസ്സിമിലാനോ ലത്തോറും മത്സത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതോടെ ഫെബ്രുവരി 19 ന് നാവികരെ അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം നടപടികൾ നിർത്തേണ്ടി വന്നിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ രാജ്യം വിടുന്നത് വിലക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ ലാത്തോറിനെ ഇറ്റലിയിലേക്ക് പോവാന്‍ കോടതി അനുവദിച്ചിരുന്നു.

സല്‍വത്തോറെ ജിറോണും പിന്നീട് ജയില്‍ മോചിതനായി ഇറ്റലിയിലെത്തിയിരുന്നു. നെതർലൻഡ്സിൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലാണ് പിന്നീട് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ അവാസന വാദവും കേട്ട കോടതി ഇന്ന് വിധിപ്രഖ്യാപിക്കുകയായിരുന്നു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ട്രൈബ്യൂണല്‍ വിധി വ്യക്തമാക്കുന്നു. ഇന്ത്യയും ഇറ്റലിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണം. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications