കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസില്‍ ഇന്ത്യക്ക് വിജയം

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന കേസില്‍ ഇന്ത്യക്ക് വിജയം. കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍റെ വിധി ഇന്ത്യക്ക് അനുകൂലമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ത്യൻ കോടതിയിൽ ഇറ്റാലിയൻ നാവികരെ വിചാരണ നടത്താനാകില്ല. അവർ ഇറ്റാലിയൻ സർക്കാർ ജീവനക്കാരാണ് എന്ന് അന്താരാഷ്ട്ര ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. 2012 ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഇറ്റലിയിലെ എണ്ണക്കപ്പലായ എൻറിക്ക ലെക്സി കേരള തീരത്തേക്ക് അടുക്കുമ്പോള്‍ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോണും മസ്സിമിലാനോ ലത്തോറും മത്സത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതോടെ ഫെബ്രുവരി 19 ന് നാവികരെ അറസ്റ്റ് ചെയ്തു. കേസിന്‍റെ വിചാരണയ്ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിർ‌ദേശപ്രകാരം നടപടികൾ നിർത്തേണ്ടി വന്നിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ രാജ്യം വിടുന്നത് വിലക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ ലാത്തോറിനെ ഇറ്റലിയിലേക്ക് പോവാന്‍ കോടതി അനുവദിച്ചിരുന്നു.

 italy

സല്‍വത്തോറെ ജിറോണും പിന്നീട് ജയില്‍ മോചിതനായി ഇറ്റലിയിലെത്തിയിരുന്നു. നെതർലൻഡ്സിൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലാണ് പിന്നീട് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ അവാസന വാദവും കേട്ട കോടതി ഇന്ന് വിധിപ്രഖ്യാപിക്കുകയായിരുന്നു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ട്രൈബ്യൂണല്‍ വിധി വ്യക്തമാക്കുന്നു. ഇന്ത്യയും ഇറ്റലിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണം. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.

English summary
India wins over italy in international tribunal on marines case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X