കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ ജയിച്ചത് ഇന്ത്യ!! മധ്യപ്രദേശ് പാഠപുസ്തത്തിന്‍റെ പുതിയ കണ്ടെത്തല്‍

സംസ്കൃത പുസ്തകത്തിലാണ് ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യ ജയിച്ചുവെന്ന് പാഠപുസ്തകം അവകാശപ്പെടുന്നത്.

Google Oneindia Malayalam News

ഭോപ്പാല്‍: 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ ഇന്ത്യ ജയിച്ചുവെന്ന് മധ്യപ്രദേശിലെ പാഠപുസ്തകം. സംസ്ഥാനത്തെ സിബിഎസ് സി സിലബസിലേയ്ക്ക് വേണ്ടി തയ്യാറാക്കിയ സംസ്കൃത പുസ്തകത്തിലാണ് ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യ ജയിച്ചുവെന്ന് പാഠപുസ്തകം അവകാശപ്പെടുന്നത്. സംസ്കൃത പുസ്തകം സുകൃതികയിലെ മൂന്നാം ഭാഗത്താണ് പുസ്തകം ചരിത്രത്തെ വളച്ചൊടിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകത്തിലാണ് അബദ്ധം പിണഞ്ഞിരിക്കുന്നത്. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പാഠുപുസ്തകത്തില്‍ പിണഞ്ഞ അബദ്ധം ഏറെ ചര്‍ച്ചയാവുന്നത്.

പുസ്തകത്തിലെ ജവഹര്‍ലാല്‍ നെഹ്റു എന്ന എട്ടാം പാഠത്തിലാണ് വിവാദമായ പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ ഇന്ത്യ ജയിച്ചുവെന്ന് നെഹ്രുവിന്‍റെ നേട്ടമെന്നോണം എടുത്തുപറയുന്നത്. യുദ്ധകാലത്ത് സൈന്യത്തെ എപ്രകാരമാണ് ചൈനയ്ക്കെതിരെ വിന്യസിച്ചതെന്നും പാഠഭാഗത്ത് എടുത്തുപറയുന്നു.

 textbook-10-150234

ഇന്ത്യ 1962ല്‍ ചൈനയുമായും 1965, 1971 എന്നീ വര്‍ഷങ്ങളില്‍ ല് പാകിസ്താനുമായും യുദ്ധം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന പുസ്തകം ഇന്ത്യയ്ക്ക് ആദ്യത്തേത് വലിയ തിരിച്ചടിയായിരുന്നുവെന്നും പുസ്തകം അവകാശപ്പെടുന്നു. ലഖ്നൊ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൃതി പ്രകാശന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏഴ് എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ചു. പ്രൊഫസര്‍ ഉമേഷ് പ്രസാദ് രസ്തോഗി ഗ്രാമര്‍ വിദഗ്ദന്‍ സോംദത്ത് ശുക്ല എന്നിവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

English summary
With Indian and Chinese troops standing eyeball to eyeball at Doklam, a Sanskrit book being taught in several CBSE-affiliated schools in Madhya Pradesh is telling students that India won the 1962 war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X