കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ

Google Oneindia Malayalam News

ദില്ലി:ഇന്ത്യന്‍ ബാങ്കുകളില്‍ കോടികളുടെ ബാധ്യത വരുത്തി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷര്‍ക്ക് എഴുതിയിട്ടുണ്ട്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുഖാന്തിരം അവിടത്തെ വിദേശ കാര്യമന്ത്രാലയത്തെയും ഇക്കാര്യം അറിയിക്കും.

ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സമീപിച്ച് മല്യയെ തിരിച്ചുകൊണ്ടുവരാനുളള നിയമ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ആഴ്ച്ചയാണ് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചത്‌. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടു വരാനുളള ശ്രമങ്ങളുടെ ഭാഗമായി പാസ്‌പോര്‍ട്ട് വിദേശ കാര്യമന്ത്രാലയം സസ്പന്റ് ചെയ്യുകയും മല്യയുടെ വിദേശത്തുളള സ്വത്തു സംബന്ധിച്ചുളള വിവരങ്ങള്‍ സുപ്രീംകോടതി ബാങ്കുകള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

vijaymallya-17

വിവിധ ബാങ്കുകള്‍ക്ക് 9,000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ചാണ് മല്യ രാജ്യം വിട്ടത്.എന്‍ഫോഴ്‌സ്‌മെന്റ് പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാതിരുന്ന മല്യക്കെതിരെ മുംബൈ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

English summary
The government on Thursday initiated move to seek deportation of businessman Vijay Mallya. The liquor baron faces loan default and money laundering charges and has ignored orders to return to India and join investigations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X