കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന് വിപണിയില്‍ കാലിടറി; തിരിച്ചടിയായത് സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യബുള്‍സ് ഹൗസിങ് സൊസൈറ്റി ഒരു ലക്ഷം കോടി രൂപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി മോദിക്ക് കത്ത് അയച്ചതിനെത്തുടര്‍ന്ന് ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് എന്‍എസ്ഇ -0.88 ശതമാനം തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ 7 ശതമാനത്തിലധികം ഇടിഞ്ഞു. അതേ സമയം ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു.

പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!

എന്‍എച്ച്ബിയില്‍ നിന്ന് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സ്വാമിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ഇന്ത്യാബുള്‍സ് ഹൗസിങ് അംഗീകരിച്ചു. പക്ഷേ എന്‍എച്ച്ബിയില്‍ നിന്നും ഇന്ത്യാബുള്‍സ് ഹൗസിങ് വായ്പകള്‍ എടുത്തിട്ടില്ലെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളോട് പറഞ്ഞു. ഇന്ത്യാബുള്‍സ് ഹൗസിങ് അതിന്റെ ചരിത്രത്തില്‍ എന്‍എച്ച്ബിയില്‍ നിന്ന് ഒരിക്കലും വായ്പയോ റീഫിനാന്‍സിംഗ് സൗകര്യമോ എടുത്തിട്ടില്ല, ''കമ്പനി തറപ്പിച്ചുപറഞ്ഞു. ഇന്ത്യാബുള്‍സ് ഹൗസിങിന്റെ മൊത്തം വായ്പാ പുസ്തകം ഏകദേശം 87,000 കോടി രൂപയാണ്. എന്നാല്‍ ആദ്യകാല വ്യാപാരത്തില്‍ 7.47 ശതമാനം ഇടിവുണ്ടാകുന്നത് തടയാന്‍ ഈ വിശദീകരണത്തിന് കഴിഞ്ഞില്ല. രാവിലെ 9.25 ന് 577.50 രൂപയായിരുന്നു സ്റ്റോക്ക്.

indiabulls

ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സും അതിന്റെ കൂട്ടാളികളും സാമ്പത്തിക തകര്‍ച്ചയിലേക്കും പാപ്പരത്തത്തിലേക്കും നീങ്ങുകയാണെന്ന് സ്വാമി ആരോപിച്ചു. റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ എന്നിവയില്‍ വലിയ അഴിമതി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ദേശീയ ഭവന ധനകാര്യാലയത്തില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ വായ്പയെടുത്തതായും സാമി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഹൗസിങ് ഫിനാന്‍സില്‍ നിന്നും ഒരു ലക്ഷം കോടിയിലധികം വായ്പയെടുത്തതിന്റെ ഫലമായി സാമ്പത്തിക തകര്‍ച്ചയ്ക്കും പാപ്പരത്തത്തിനും ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ഇടയാക്കിയതായും റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ എന്നിവയില്‍ വലിയ അഴിമതി പ്രശ്നങ്ങള്‍ക്കും ഇത് ഇടയാക്കുമെന്നും സ്വാമി പറഞ്ഞു.

ഇന്ത്യാബുള്‍സ് നൂറിലധികം ഷെല്‍ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും എന്‍എച്ച്ബിയില്‍ നിന്ന് വായ്പയെടുക്കുകയും ചെയ്തുവെന്ന് കത്തില്‍ ആരോപിക്കുന്നു. മഹാരാഷ്ട്ര, ദില്ലി, ഗുര്‍ഗ്രാം, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് 30 കോടി മുതല്‍ 1,000 കോടി രൂപ വരെ ഇത് വീണ്ടും അനുവദിക്കുകയോ കൈമാറുകയോ ചെയ്തു. സൗഹൃദ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള നിക്ഷേപമായി കമ്പനി ഈ തുകകള്‍ തിരികെ സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

English summary
India bulls housing stock tumbled after subrahmanian swamy's letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X