സമുദ്രത്തിലെ ധീരതയ്ക്കുള്ള അവാര്‍ഡ് ആദ്യമായി ഇന്ത്യന്‍ വനിതയ്ക്ക്
ദില്ലി: സമുദ്ര ധീരതയ്ക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ വനിതയ്ക്ക്. ഇന്റര്‍ നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ സമുദ്രത്തിന്റെ ധീരമായ പ്രവര്‍ത്തിക്കുള്ള 'അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷണല്‍ ബ്രേവറി അറ്റ് സീ' ആദ്യമായി ഒരു ഇന്ത്യന്‍ വനിതയ്ക്ക് ലഭിച്ചു. കപ്പല്‍ ക്യാപ്റ്റനായ രാധിക മേനോനാണ് ഈ ആദരം ലഭിച്ചിരിക്കുന്നത്.
സമുദ്രത്തില്‍ അപകടത്തില്‍പെട്ട ഏഴ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചതിനാണ് കപ്പല്‍ ക്യാപ്റ്റനായ രാധിക മേനോനെ അന്താരാഷ്ട്ര സമുദ്ര സംഘടന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ രാധികയാണ് ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനും.

ജൂണ്‍ മാസമായിരുന്നു ധീരതയ്ക്കുള്ള അവാര്‍ഡ് കിട്ടുന്നതിന് ആസ്പദമായ സംഭവം നടന്നത്. ആന്ധ്രപ്രദേശ് കാകിനടയില്‍ നിന്ന് മത്സ്യബന്ധനത്തിന് തിരിച്ച ദുര്‍ഗാമ്മ എന്ന ബോട്ട് കനത്ത കാറ്റില്‍ എഞ്ചിന്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണമില്ലാതെ നടുക്കടലില്‍ ഒഴുകുകയായിരുന്നു. ഈ സമയത്താണ് രാധിക നിയന്ത്രിക്കുന്ന കപ്പല്‍, ഒഡീഷയില്‍ ഒഴുകി നീങ്ങുന്ന ബോട്ട് കണ്ടെത്തിയത്.
തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരക്കെത്തിച്ചു. ആഴ്ചകള്‍ പിന്നിട്ടിട്ടും തിരിച്ചെത്താതിരുന്ന ബോട്ട് അപകടത്തില്‍പെട്ടു എന്നാണ് തൊഴിലാളികളുടെ കുടുംബങ്ങള്‍ വിശ്വസിച്ചിരുന്നത്. പിന്നീട് മത്സ്യത്തൊഴിലാളികള്‍ ജീവനോടെ കരയ്‌ക്കെതിതയപ്പോള്‍ അത്ഭുതകരമായ രക്ഷപ്പെടല്‍ എന്നാണ് വിശേഷിപ്പിച്ചത്.












Click it and Unblock the Notifications