Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിങിനിടെ അപകടം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി വീതം നല്‍കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ 2 സിനിമാ ചിത്രീകരണത്തിനിടെ ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ നടന്റെ തീരുമാനം. ബുധനാഴ്ച രാത്രിയാണ് സിനിമാ സെറ്റില്‍ അപകടമുണ്ടായത്. ശ്രീകൃഷ്ണ, മധു, ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കമല്‍ഹാസനും സംവിധായകന്‍ ശങ്കറും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Kama

ഇവരെ കില്‍പോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമല്‍ഹാസന്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അത് അവരുടെ ജീവന്റെ വിലയല്ലെന്നും സഹപ്രവര്‍ത്തകരോടുള്ള കടമയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയാണ് ഈ സംഭവം ചോദ്യം ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് താന്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. കോടികള്‍ മുടക്കി ചിത്രീകരിക്കുന്ന സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തത് നാണക്കേടാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് താന്‍ ഒരു കോടി രൂപ വീതം നല്‍കും. മരിച്ചവരില്‍ ചിലര്‍ വളരെ പാവപ്പെട്ടവരാണ്.

മൂന്ന് വര്‍ഷം മുമ്പ് താനും ഒരു അപകടത്തില്‍പ്പെട്ടിരുന്നു. എനിക്കറിയാം ഇതിന്റെ പ്രയാസങ്ങള്‍. ഇത്തരം അപകടത്തിന് ഇരയായി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ബുദ്ധിമുട്ട് തനിക്ക് അറിയാം. ശ്രീകൃഷ്ണ എന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് ശങ്കര്‍ ടീമിനൊപ്പം കൃഷ്ണ ചേര്‍ന്നത്. കഴിഞ്ഞ ദിവസം അക്കാര്യം കൃഷ്ണ അഭിമാനത്തോടെ എന്നോട് പറയുകയും ചെയ്തു. ഇന്ന് അദ്ദേഹം നമുക്കൊപ്പമില്ലെന്നും കമല്‍ഹാന്‍ പറഞ്ഞു. ജനപ്രിയ കാര്‍ട്ടൂണിസ്റ്റ് മഥന്റെ മരുമകനാണ് കൃഷ്ണ. സംവിധായകന്‍ ശങ്കറും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+