കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ട് തിരിച്ചടി പരിഗണിക്കേണ്ട; പൈലറ്റുമാരുടെ എണ്ണത്തില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ പിന്നിലെന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
ബാലക്കോട്ട് തിരിച്ചടി പരിഗണിക്കേണ്ട

ദില്ലി: ഫെബ്രുവരിയില്‍ ബാലക്കോട്ടെ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ആക്രമണം വിജയകരമായിരുന്നെങ്കിലും പാക് വ്യോമസേനയുമായി താരതമ്യം ചെയ്യുമ്പോള്‍ പലമേഖലകളിലും ഇന്ത്യന്‍ സേന പിന്നാക്കം നില്‍ക്കുന്നതായി റിപ്പോര്‍ട്ട്.

വിമാനങ്ങളുടേയും പൈലറ്റുമാരുടേയും അനുപാതം, ലക്ഷ്യ സ്ഥാനം തേടിയുള്ള പരിശീലനം, ഡിപ്രെയിംഗ് സ്ക്വഡ്രൺ ബലം എന്നീ മേഖലകളിലെല്ലാം ഇന്ത്യ വളരെ ഗൗരവമായ പരിഗണന നല്‍കേണ്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു എയര്‍ക്രാഫ്റ്റിന് 1.5 പൈലറ്റ് എന്നതാണ് ഇന്ത്യന്‍ സേനയുടെ അനുപാതമെങ്കില്‍ പാകിസ്ഥാന്‍ സേനയുടെ അനുപാതം 2.5 ആണെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെന്ന് ചൗഹന്‍; 21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് വീട്ടില്‍</strong>കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെന്ന് ചൗഹന്‍; 21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് വീട്ടില്‍

പാകിസ്താനുമായുള്ള വ്യോമാതിർത്തി നിരീക്ഷിക്കുന്ന പടിഞ്ഞാറൻ എയർ കമ്മാൻഡിന് വലിയ ശേഷിയുള്ള ബോംബിടാനുള്ള കരുത്ത് പരിമിതമാണ്. അത് മാത്രമല്ല, ഇന്ത്യന്‍ എയര്‍ഫോഴ്സിന് ഉയരങ്ങളില്‍ ബോംബിങ്ങിനുള്ള ഒരു സംവിധാനം പോലുമില്ല. ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാല്‍ ഇന്ത്യ ചൈനയുമായി ഷെയര്‍ ചെയ്യുന്ന അതിര്‍ത്തി നോര്‍ത്തിലും ഈസ്റ്റിലും വളരെ ഉയരത്തിലുള്ളതാണെന്നതാണ്.

ഫലത്തില്‍ പാകിസ്താന്‍ സേനക്ക് പൂര്‍ണ്ണ യുദ്ധത്തിനായുള്ള വ്യോമസേനയെ അപേക്ഷിച്ച് രാത്രിയും പകലും പ്രവര്‍ത്തിക്കാന്‍ കഴിയും. യഥാര്‍ത്ഥ ബോംബിങ് പരിശീലനം കിട്ടാത്തതും ഇന്ത്യന്‍സേനയും പരിമിതിയാണ്. 12,500 ഓഫീസര്‍മാരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന 42 ഫൈറ്റര്‍ സ്ക്വാഡ്രോണിന് ഐഎഎഫ് അനുമതി നല്‍കിയിട്ടുണ്ട്. ഓരോ സ്ക്വാഡ്രോണും 16-20 യുദ്ധവിമാനമാണ് ഉള്ളത്.

air-force

സേനയില്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എത്രയുംപെട്ടെന്ന് പൈലറ്റുമാരുടെ എണ്ണത്തിലടക്കം ഇന്ത്യ വര്‍ധനവ് വരുത്തേണ്ടിയിരിക്കുന്നുവെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
indian air force Compared to Pakistan Air Force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X