കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുലൂരില്‍ നിന്ന് തേജസ് പുറപ്പെട്ടു; ഇനി പാകിസ്താന്‍ അതിര്‍ത്തിയില്‍ കാവലൊരുക്കും

Google Oneindia Malayalam News

ദില്ലി: തേജസ് യുദ്ധ വിമാനം പാകിസ്താന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ വ്യോമസേനയുടെ തീരുമാനം. തമിഴ്‌നാട്ടിലെ സുലൂരിലുള്ള തേജസ് അതിര്‍ത്തിയിലേക്ക് കുതിച്ചു. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് അതിക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് വ്യോമസേനയുടെ തീരുമാനം. പാകിസ്താന്റെയും ചൈനയുടെയും അതിര്‍ത്തി മേഖലയില്‍ ഇന്ത്യ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതും യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് വലിച്ചതും.

X

Recommended Video

cmsvideo
Tata Sons Likely to Take Over Air India by End of August | Oneindia Malayalam

നേരത്തെ സുഖോയ്-30, മിഗ് 29 എന്നിവ ലഡാക്കിലേക്ക് എത്തിച്ചിരുന്നു. ചൈനയുമായുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാത്തതാണ് പ്രതിസന്ധിക്ക് കാരണം. സൈനിക തലത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ഏത് സഹാചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്ന് കഴിഞ്ഞമാസം വ്യോമസേനക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് രാജ്യത്തിന്റെ വിവിധ ക്യാംപുകളിലുള്ള വ്യോമസേനാ ആസ്തികള്‍ ലഡാക്കിലേക്ക് എത്തിക്കാന്‍ തുടങ്ങിയത്.

യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയിലെത്തുന്നത് ചൈനയ്ക്കും പാകിസ്താനുമുള്ള ശക്തമായ മുന്നറയിപ്പ് കൂടിയാണ്. ശക്തമായ പ്രഹരമേല്‍പ്പിക്കാന്‍ വ്യോമസേനയ്ക്ക് സാധിക്കുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദുരിയ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സൈനിക നീക്കം വളരെ കരുതലോടെയാണ് ചൈനയും പാകിസ്താനും നിരീക്ഷിക്കുന്നത്.

2016ലാണ് സുലൂരിലെ കേന്ദ്രത്തില്‍ നിന്ന് തേജസ് അതിര്‍ത്തിയിലേക്ക് എത്തിയത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനമാണ് തേജസ്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് അത്ര സുപരിചിതമല്ല. കഴിഞ്ഞ മാര്‍ച്ചില്‍ 83 തേജസ് യുദ്ധ വിമാനം കൂടി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

ബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു, ബിജെപിയിലെ പോര് എന്ന് സിദ്ധരാമയ്യബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു, ബിജെപിയിലെ പോര് എന്ന് സിദ്ധരാമയ്യ

English summary
Indian Air Force deploys Tejas jets in western sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X