കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിന്റെ ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും, തീര്‍ച്ച!

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: കനത്ത മഴയും കാറ്റും ഗുജറാത്തില്‍ ദുരിതം വിതയ്ക്കുന്നു. കനത്ത മഴയില്‍ ഇതുവരെ 34 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരത്തോളം പേരെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കനത്ത മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. അഹമ്മദാബാദ്, രാജ്‌കോട്ട്, ഭാവ്‌നഗര്‍, അമ്രേലി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ഭാവ്‌നഗറില്‍ അഞ്ചും രാജ്‌കോട്ടില്‍ രണ്ടും പേര്‍ മഴയില്‍ മരിച്ചു. അമ്രേലിയില്‍ 1500 പേരെയും രാജ്‌കോട്ടില്‍ 4121 പേരെയും ഒഴിപ്പിച്ചു.

ഗുജറാത്തിലെ മഴക്കെടുതിയുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചിത്രങ്ങള്‍ കാണൂ

റെക്കോര്‍ഡ് മഴ

റെക്കോര്‍ഡ് മഴ

200 മില്ലീമീറ്റര്‍ വരെയാണ് അഹമ്മദാബാദില്‍ രേഖപ്പെടുത്തിയ മഴ. കഴിഞ്ഞ നാല് മണിക്കൂറിനിടെ മഴ വീണ്ടും കനത്തു.

രക്ഷിക്കാന്‍ ആരു വരും

രക്ഷിക്കാന്‍ ആരു വരും

അമ്രേലി ജില്ലയില്‍ വെളളം പൊങ്ങിയതിനെ തുടര്‍ന്ന് വീടിന് മുകളില്‍ കയറിയിരിക്കുന്ന ആളുകള്‍. എയര്‍ഫോഴ്‌സ് സേന രക്ഷിക്കുന്നതും കാത്തിരിക്കുകയാണ് ഇവര്‍

റോഡ് ഗതാഗതം കഷ്ടം

റോഡ് ഗതാഗതം കഷ്ടം

കനത്ത മഴയെ തുടര്‍ന്ന് പല ഭാഗങ്ങളിലും റോഡ് തന്നെ ഇല്ലാതായി. പലയിടത്തും റോഡ് വെള്ളത്തിനടിയിലായി. റോഡ് ഗതാഗതം ഏറെക്കുറെ അസാധ്യം എന്ന് തന്നെ പറയാം.

സഹായത്തിന് വ്യോമസേന

സഹായത്തിന് വ്യോമസേന

കനത്ത മഴയില്‍ ഒറ്റപ്പെട്ടവരെ സഹായിക്കാനെത്തുന്ന വ്യോമസേനയുടെ ഹെലികോപ്ടര്‍

വെള്ളത്തിലാണ്

വെള്ളത്തിലാണ്

കനത്ത മഴയില്‍ ഗുജറാത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കിട്ടിയ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ തിരക്ക്.

മഴ തുടരുന്നു

മഴ തുടരുന്നു

ഗുജറാത്തില്‍ കനത്ത നാശം വിതച്ച് പെയ്യുന്ന മഴയില്‍ വെള്ളം പൊങ്ങിയപ്പോള്‍

English summary
Following heavy rains and subsequent flooding, some parts of Gujarat are being submerged. IAF releases dramatic visuals of flood relief ops in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X