കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് 'അപ്പാച്ചെ ഹെലികോപ്റ്റര്‍'

Google Oneindia Malayalam News

ദില്ലി: പാക് ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകര്‍ന്ന് അപ്പാച്ചെ അസോള്‍ട്ട് ഹെലികോപ്റ്ററുകള്‍. ഇന്ന് രാവിലെ പഠാന്‍കോട്ട് നടന്ന ചടങ്ങില്‍ ബോയിങ്ങ് കമ്പനിയുടെ 8 ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. വ്യോമസേനാ മേധാവി മാര്‍ഷല്‍ ബിഎസ് ധനോവയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വെസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ആർ നമ്പ്യാരുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.

appache-

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കുന്ന 14-ാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇതോടെ ഇന്ത്യ. 22 ചോപ്പറുകള്‍ക്കാണ് ഇന്ത്യന്‍ സൈന്യം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഉടന്‍ത തന്നെ അവ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗാമാകുമെന്നും വ്യോമസേന വക്താവ് അനുപം ബാനര്‍ജി പ്രതികരിച്ചു.

ചില്ലറക്കാരനല്ല അപ്പാച്ചെ ഹെലികോപ്റ്റര്‍ എന്ന് പ്രതിരോധ മേഖലയിലെ വിദഗ്ദര്‍ പറയുന്നു. ഏതുതരം മിഷനുകൾക്കും ചേരുന്ന രീതിയിലുള്ള ഒരു 'വേർസറ്റയിൽ ഡിസൈൻ ഫിലോസഫി'യാണ് അപ്പാച്ചെയുടേത്. ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ലേസര്‍ സംവിധാനങ്ങള്‍, ആകാശത്ത് നിന്നും ഭൂമിയിലേക്ക് കുതിച്ചുപായാന്‍ കരുത്തുള്ള ഹെല്‍ ഫയര്‍ മിസൈവ്‍, 70 എംഎം റോക്കറ്റുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് പീരങ്കില്‍ സജ്ജമാക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ അപ്പാച്ചെ ചോപ്പറുകളില്‍ ഉണ്ട്.

എയര്‍ ടു എയര്‍ ആക്രമണത്തിനും ഈ ഹെലികോപ്റ്ററുകള്‍ പ്രാപ്തമാണ്. വിവിധ ഉദ്ദേശ ഹെലികോപ്റ്ററുകളില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ എന്ന് വിളിക്കാവുന്നതാണ് എഎച്ച് 64 ഇ. ഇതാണ് യുഎസ് വ്യോമസേന ഉപയോഗിക്കുന്നത്. മാത്രമല്ല ശത്രുതാവളങ്ങള്‍ക്ക് അടുത്ത് എത്താതെ തന്നെ അവയുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഉപഗ്രഹ ചിത്രങ്ങള്‍ നേരിട്ട് സ്വീകരിക്കാനും ഉള്ള സംവിധാനങ്ങളും കോപ്റ്ററിലുണ്ട്. അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍.

ആരിസോണയിലെ മീസയിലുള്ള ബോയിങ് നിർമാണ കേന്ദ്രത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശന സമയത്ത് 13,952 കോടിയുടെ കരാർ അപ്പച്ചെയുമായി ഒപ്പു വെച്ചിരുന്നു. ഇവയുടെ ആദ്യ ബാച്ച് ഹെലികോപ്റ്ററുകൾ ജൂലൈയോടെയാണ് ഇന്ത്യയില്‍ എത്തിച്ചത്. 2022 ഓടെ 22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്ക് സ്വന്തമാകും.

 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

English summary
Indian Air Force inducts 8 new Apache attack choppers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X