വ്യോമസേന വിമാനം സി-130-ജെ തകര്‍ന്ന് 5മരണം
ഗ്വാളിയാര്‍: ഇന്ത്യന്‍ വ്യോമ സേനയുടെ സി-130 ജെ വിമാനം തകര്‍ന്ന് അഞ്ച് മരണം. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിന് അടുത്താണ് സൂപ്പര്‍ ഹെര്‍ക്കുലീസ് വിഭാഗത്തില്‍പെടുന്ന വിമാനം തകര്‍ന്ന് വീണത്. പരിശീലനപ്പറക്കലിനിടെയാണ് വാഹനം അപകടത്തില്‍പെട്ടത്.
അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്ന് വ്യോമസേനയാണ് സ്ഥിരീകരിച്ചത്. എന്നാല്‍ വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്നോ അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങളോ ലഭ്യമല്ല.ഗ്വാളിയാറിന് 72 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്ന് വീണത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്ന് പുറപെട്ടതായിരുന്നു വിമാനം.

വ്യോമസേനയുടെ കൈവശമുള്ള വലിയ വിമാനങ്ങളില്‍ ഒന്നായ സി-130-ജെ രണ്ട് വര്‍ഷം മുമ്പ് അമേരിയ്ക്കയില്‍ നിന്ന് വാങ്ങിയതാണ്.ആറ് വിമാനങ്ങളാണ് ഇത്തരത്തില്‍ ഇന്ത്യ വാങ്ങിയത്.
പ്രത്യേക ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് വിമാനം ഉപയോഗിച്ചിരുന്നത്. ഉത്തരാഖണ്ഡിലെ പ്രളയം, ചൈനയോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ പ്രത്യേക ദൗത്യം, കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കണ്ടെത്തുന്നതിനുള്ള ദൗത്യത്തിലും വിമാനം ഉപയോഗിച്ചിരുന്നു.












Click it and Unblock the Notifications