Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിലൂടെ യാത്ര ചെയ്യരുത്; ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം

ദില്ലി: ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യം യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കെ ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ വ്യോമയാന ഡയറക്ട്രേറ്റ്. സാഹചര്യം ശരിയില്ലാത്തതിനാല്‍ ഇറാന്റെ വ്യോമാതിര്‍ത്തി വഴിയുള്ള യാത്ര വിമാനകമ്പനികള്‍ ഒഴിവാക്കണമെന്ന് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടു. ഇതുവഴി യാത്ര ചെയ്യുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടണമെന്നും നിര്‍ദേശമുണ്ട്.

Air

സമാനമായ നിര്‍ദേശം അമേരിക്കന്‍ വ്യോമയാന വിഭാഗം വെള്ളിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇറാന്‍ അതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ചാരവിമാനം ഇറാന്‍ സൈനികര്‍ വെടിവച്ചിട്ടതോടെയാണ് ഭീതി പരന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുടെ വിമാനത്തിന് നേരെയും ആക്രമണമുണ്ടായേക്കാമെന്ന് ആശങ്കയുണ്ട്.

അതേസമയം, ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിലുമാണ് വിന്യാസം. ഇന്ത്യയുടെ വിവിധ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട യുദ്ധക്കപ്പലുകളാണ് ഗള്‍ഫില്‍ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം അമേരിക്കന്‍ ചാര വിമാനങ്ങള്‍ക്ക് നേരെ മേഖലയില്‍ ഇറാന്റെ ആക്രമണമുണ്ടായിരുന്നു. അമേരിക്ക കൂടുതല്‍ നീക്കം നടത്തുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയുടെ ഇടപെടല്‍. ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുകയാണ് കപ്പല്‍ വിന്യാസത്തിന്റെ ലക്ഷ്യം.

ലോകത്തിലെ പ്രധാന കപ്പല്‍ ചരക്കുപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ അഞ്ചിലൊന്ന് ചരക്കു കടത്തും ഇതുവഴിയാണ്. ഇറാന്‍ അതിര്‍ത്തി ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് ഏത് സമയവും ആക്രമണമുണ്ടാകാം എന്നതാണ് സാഹചര്യം. ഇന്ത്യയുടെ ചരക്കു കപ്പലുകള്‍ മേഖലയില്‍ സജീവമാണ്. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവിക സേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സൈന്യം ഇടപെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+