കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായുധസേനാ പതാക ദിനം: രാജ്യത്തിനായി ജീവനും ജീവിതവും നല്കിയ സൈനികര്‍ക്കായുള്ള രാജ്യത്തിന്‍റെ ആദരവ്..

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യസുരക്ഷയ്ക്കായി ജീവനും ജീവിതവും നല്കിയ ധീരസൈനികര്‍ക്കായി സമര്‍പ്പിച്ച ദിനമാണ് സായുധ സേനാ പതാകദിനം. 1949 മുതല്‍ ഡിസംബര്‍ 7 സായുധ സേനാ പതാകദിനമായി ആചരിച്ചുവരുന്നു. രാജ്യമൊട്ടാകെ ധീരബലിദാനികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മയ്ക്കും അതിര്‍ത്തികളില്‍ രാജ്യസുരക്ഷ ഒരുക്കുന്ന സൈനികര്‍ക്കുമായുള്ളതാണ് ഈ ദിനം. ഈ ദിനത്തില്‍ സായുധസേനാ പതാകദിനത്തിന്‍റെ പ്രാധാന്യം അറിയിക്കുന്നതിനൊപ്പം പതാകദിനത്തില്‍ ഫണ്ട് ശേഖരണവും നടത്തി വരുന്നു. ഈ തുക രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ കുടുംബത്തിനായി നീക്കി വയ്ക്കുന്നു.

<strong><br>പുരുഷന്മാരെ കുടുക്കാൻ ഹണിട്രാപ് സംഘങ്ങൾ സജീവം; ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ</strong>
പുരുഷന്മാരെ കുടുക്കാൻ ഹണിട്രാപ് സംഘങ്ങൾ സജീവം; ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ

ശത്രു രാജ്യങ്ങളുമായുണ്ടാകുന്ന യുദ്ധമുഖത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ സൈനികര്‍.അതിനാല്‍ തന്നെ സൈനികര്‍ക്കായി സ്വരുക്കൂട്ടുന്ന ഓരോ തുകയും രാജ്യത്തെ കാക്കുന്നതിന്‍റെ സുരക്ഷയൊരുക്കുന്നതിന്‍റെ പാരിതോഷികമാണ്.ചെറിയ ഒരു നാണയത്തുട്ടുപോലും സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. സായുധസേനാ പതാക ദിനം സൈനികര്‍ക്ക് ജനം കൊടുക്കുന്ന സല്യൂട്ടാണ്.

flagday-1-1544

ഇന്ത്യയുടെ അഭിമാനമായ സായുധസേനയ്കക്കായി പതാക അഭിമാനത്തോടെ സ്വീകരിക്കുന്നതിനുമായി സായുധസേനാ ഫണ്ടിലേക്ക് പെടിഎം വഴിയും പണം അയക്കാവുന്നതാണ്.കരസേന,വായുസേന,നാവികസേന എന്നീ മൂനു സേനകളാണ് നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഒരുക്കുന്നത്.മറ്റ് രാജ്യങ്ങള്‍ക്കുപോലും ഇന്ത്യന്‍ സേന സൈനികാഭ്യാസം നല്കി വരുന്നു.ഈ ദിനം സേനയ്ക്ക് നാം ഓരോരുത്തരും കടപ്പാട് അറിയിക്കേണ്ടതാണ്.

ഇന്ത്യന്‍ സായുധ സേനയുടെ ധൈര്യത്തിനും സാഹസികതയ്ക്കും ത്യാഗത്തിനും ഇന്ത്യന്‍ ജനത കടപ്പെട്ടിരിക്കുന്നു.സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട എല്ലാ പോര്‍മുഖങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിച്ച സായുധ സേനയ്ക്കായി ധനസമാഹരണത്തിന് ആഹ്വാനം ചെയ്ത് പ്രമുഖര്‍ രംഗത്തെത്തി.രാജ്യമൊട്ടാകെയുള്ള സൈനികര്‍ക്കായി രാജ്യം ആശംസകള്‍ അറിയിച്ചു.പൊതുജന പങ്കാളിത്തത്തോടെ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും വിരമിച്ചവര്‍ക്കും പുനരധിവാസം ഉറപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

English summary
Indian armed force celebrating armed force flag day and requesting people to contribute to Indian armed force fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X