കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ കരസേനാ മേധാവി നേപ്പാൾ സന്ദർശിക്കും: സന്ദർശനം അതിർത്തി തർക്കത്തിന് പിന്നാലെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- നേപ്പാൾ അതിർത്തി തർക്കം രൂക്ഷമായതിന് പിന്നാലെ നേപ്പാൾ സന്ദർശനത്തിനൊരുങ്ങി ഇന്ത്യൻ കരസേനാ മേധാവി. ജനറൽ എം എം നരവനെ അടുത്ത മാസമാണ് കാഠ്മണ്ഡു സന്ദർശിക്കുക. ഇന്ത്യ- ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കവും ആരംഭിക്കുന്നത്. എന്നാൽ നേപ്പാൾ സന്ദർശനം സംബന്ധിച്ച തിയ്യതികൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ കരസേനാ മേധാവി നവംബറിൽ നേപ്പാൾ സന്ദർശിക്കും. സൈനിക മേധാവിയുടെ നേപ്പാൾ സന്ദർശനത്തിന് ഫെബ്രുവരി മൂന്നിന് തന്നെ നേപ്പാൾ സർക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് വ്യാപനം മൂലം ഇരു രാജ്യങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് നേപ്പാൾ സന്ദർശനം വൈകുന്നത്.

'അമിത് മാ ഒന്നും മിണ്ടിയില്ല'; എൻഡിഎ വിടാൻ ആവശ്യപ്പെട്ടത് പിതാവെന്നും ചിരാഗ് പസ്വാൻ'അമിത് മാ ഒന്നും മിണ്ടിയില്ല'; എൻഡിഎ വിടാൻ ആവശ്യപ്പെട്ടത് പിതാവെന്നും ചിരാഗ് പസ്വാൻ

 സമവായ ചർച്ചകൾ

സമവായ ചർച്ചകൾ

നേപ്പാൾ സന്ദർശത്തിന്റെ തിയ്യതി തീരുമാനിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിവരുന്നതായി നേപ്പാൾ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സന്തോഷ് പൌഡൽ വ്യക്കമാക്കിയിട്ടുണ്ട്. നരവനെയ്ക്ക് ഏത് തരത്തിലുള്ള ഓണററി പദവിയാണ് നൽകുകയെന്നത് പ്രസിഡന്റ് ബിദ്യാ ദേവിയാണ് തീരുമാനിക്കുക. ഇത് 70 വർഷം പഴക്കമുള്ള പാരമ്പര്യമാണ്. 1950 മുതൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ സൈന്യങ്ങൾ തമ്മിലുണ്ട് ധാരണയിലെത്തിയിട്ടുണ്ട്.

 ഉന്നത തല ചർച്ച

ഉന്നത തല ചർച്ച


അതിർത്തി തർക്കത്തിന് പിന്നാലെ ജനറൽ നരവനെ പങ്കെടുക്കുന്ന ആദ്യത്തെ ഉന്നതതല നേപ്പാൾ സന്ദർശനമാണ് ഇതോടെ അടുത്ത മാസം നടക്കുന്നത്. അതിർത്തി പ്രശ്നം ഉടലെടുത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സങ്കീർണ്ണമായിരുന്നു. നേപ്പാൾ മറ്റൊരു ശക്തിയുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് ഇന്ത്യ നേരത്തെ പ്രതികരിച്ചത്.

 അതിർത്തി തർക്കം

അതിർത്തി തർക്കം

മറ്റൊരാളുടെ നിർദേശം അനുസരിച്ച് ലിപുലേഖ് വഴി മാനസരോവറിലേക്കുള്ള ഇന്ത്യൻ റോഡ് നിർമാണ വിഷയം നേപ്പാൾ ഉന്നയിച്ചേക്കുമെന്ന് മെയ് 15ന് ജനറൽ നരവനെ തന്നെ വ്യക്തമാക്കി. എന്നാൽ കരസേനാ മേധാവിയുടെ അഭിപ്രായത്തോട് വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. നേപ്പാളിന്റെ ചരിത്രത്തെയും സാമൂഹിക സവിശേഷതകളെയും സ്വാതന്ത്ര്യത്തെയും അവഗണിക്കുന്നതാണെന്നും നേപ്പാൾ പ്രതിരോധ മന്ത്രി ഇഷ് വാർ പൊഖ്രേൽ പ്രതികരിച്ചിരുന്നു. മാനസസരോവർ റൂട്ടിലെ ധാർചുലയിൽ നിന്ന് ലിപുലേഖിലേക്കുള്ള പുതിയ റോഡിന്റെ ഉദ്ഘാടനം നേപ്പാളിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടെ നേപ്പാൾ 370 ചതുരശ്ര കിലോമീറ്ററോളം വരുന്ന ഇന്ത്യൻ ഭൂപ്രദേശം കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് നേപ്പാൾ പുതിയ ഭൂപടം പുറത്തിറക്കിയത്. ഇന്ത്യ- ചൈന- നേപ്പാൾ ട്രൈ ജംങ്ഷനിലെ ഭൂപ്രദേശം ഇന്ത്യയുടേതാണെന്ന നിലപാടാണ് നേപ്പാൾ സ്വീകരിച്ചത്.

 പുതിയ ഭൂപടം

പുതിയ ഭൂപടം

കലാപാനി, ലിംപിയാദുര, ലിപുലേഖ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാൾ സർക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു. എന്നാൽ ബില്ലിന് അംഗീകാരം ലഭിച്ചത് ഇന്ത്യ- നേപ്പാൾ ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാൾ പ്രധാനമന്ത്രി ഒലിയും തമ്മിൽ ഫോൺ സംഭാഷണം വഴി ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ത്യൻ സർക്കാർ ധനസഹായം നൽകുന്ന പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ആഗസ്റ്റ് 17ന് കൂടിക്കാഴ്ച നടന്നിരുന്നു. നേപ്പാൾ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബൈരാഗിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയുമായി കൂടിക്കാഴ്ച നടത്തിയത്.

English summary
Indian army chief General MM Naravane to Visit Nepal by November
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X