കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ യുദ്ധശേഷി വര്‍ധിപ്പിച്ചു; കരുത്ത് തെളിയിച്ച് ചൈനീസ് അതിര്‍ത്തിയില്‍ പ്രകടനം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യം സര്‍വസജ്ജരായി ചൈനീസ് അതിര്‍ത്തിയില്‍ അഭ്യാസ പ്രകടനം നടത്തി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലാണ് ടാങ്കുകളും പീരങ്കികളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് യുദ്ധശേഷി പരീക്ഷിച്ചത്. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സൈന്യത്തിന്റെ കരുത്ത് തെളിയിക്കല്‍.

Indian

കശ്മീരില്‍ നിന്ന് വിഭജിച്ച് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ ചൈന അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ലഡാക്കിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് ചാങ് താങ് എന്ന പേരില്‍ സൈനിക അഭ്യാസം നടന്നത്. കാലാള്‍പട, സായുധ സേന എന്നിവരും ഭാഗമായി. പൈലറ്റില്ലാ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. സൈന്യത്തിന്റെ ഏവിയേഷന്‍ സൗകര്യങ്ങളും ഉപയോഗിച്ചു. പാരാജംബിങ് വിഭാഗവും വ്യോമസേനയും പങ്കാളികളായി. ഇത്രയും സര്‍വ സജ്ജമായ സൈനിക അഭ്യാസം ആദ്യമായിട്ടാണ് ലഡാക്കില്‍ നടക്കുന്നത്.

ഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റംഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റം

ചൊവ്വാഴ്ച രാവിലെ തുടങ്ങി വൈകുന്നേരം വരെ നീളുന്നതായിരുന്നു പരിശീലനം. എന്നാല്‍ ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ഒരുമാസമായി നടത്തിവരികയായിരുന്നു.പാന്‍ഗോങ് തടാകം ചൈനീസ് സൈന്യം കൈയ്യേറുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്ത്യന്‍ സേനയുടെ ശക്തിതെളിയിക്കല്‍.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അദ്ദേഹം മോദിയുമായി ചര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെത്തുന്നത്. അതിര്‍ത്തി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ ഹിം വിജയ് എന്ന പേരിലുള്ള സൈനിക അഭ്യാസം അടുത്ത മാസം നടത്തുമെന്ന് സൈന്യം അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

അരുണാചലിലെ ചൈനീസ് അതിര്‍ത്തിയില്‍ അത്യാധുനിക ആയുധങ്ങള്‍ കൂടുതലെത്തിക്കാന്‍ ആരംഭിച്ചു. അമേരിക്കന്‍ നിര്‍മിത എം777 പീരങ്കികള്‍, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ എന്നിവയാണ് അരുണാചല്‍ പ്രദേശിലെത്തിക്കുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ ഏത് സാഹചര്യവും നേരിടാന്‍ പര്യാപ്തമായ പരിശീലനത്തിന് തുടക്കമിടുകയാണ് സൈന്യം.

പ്രതിസന്ധി മേഖലയില്‍ യുദ്ധ പരിശീലനം നേടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വിന്യാസം. ഹിം വിജയ് എന്ന് പേരിട്ടിരിക്കുന്ന പരിശീലനത്തില്‍ വ്യോമ സേനയും ഭാഗമാകുന്നുണ്ട്. മലയോര മേഖലയില്‍ ശത്രുവിന്റെ സാന്നിധ്യം മനസിലാക്കി കൃത്യമായ സ്ഥലങ്ങളില്‍ ആക്രമണം നടത്തുക എന്നതാണ് പലിശീലനമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

English summary
Indian army conducts massive exercise near China border in Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X