കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക ദിനാഘോഷം; ഓണ്‍ലൈന്‍ മല്‍സരം, നിങ്ങള്‍ക്കും പങ്കെടുക്കാം... ഏതാനും ദിവസങ്ങള്‍ മാത്രം

Google Oneindia Malayalam News

ദില്ലി: വരുന്ന ജനുവരി 15ന് ഇന്ത്യന്‍ സൈന്യം ആര്‍മി ഡെ ആഘോഷിക്കുന്നു. രാജ്യം ആദ്യം എന്ന ആശയത്തിലൂന്നിയുള്ള ആഘോഷമാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച പ്രത്യേക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ ആര്‍ക്കും മല്‍സരത്തില്‍ പങ്കാളിയാകാം. ഓണ്‍ലൈന്‍ ആയിട്ടാണ് മല്‍സരം.

14

ഓണ്‍ലൈന്‍ പൈന്റിങ്, ഫോട്ടോഗ്രഫി, സ്ലോഗന്‍, വീഡിയോ മല്‍സരങ്ങളാണ് സംഘടിപ്പിക്കുന്നത്. രാജ്യ സ്‌നേഹത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഉള്ളടക്കമുള്ളതാകണം മല്‍സരാര്‍ഥികള്‍ അയക്കേണ്ട സൃഷ്ടികള്‍.

ഡിസംബര്‍ നാല് മുതല്‍ മല്‍സരം ആരംഭിച്ചിട്ടുണ്ട്. ജനുവരി ഒമ്പതു വരെ ഓണ്‍ലൈനില്‍ സൃഷ്ടികള്‍ അയക്കാം. മല്‍സരാര്‍ഥികള്‍ അവരുടെ ഫേസ്ബുക്കില്‍ സ്വന്തം സൃഷ്ടികള്‍ പോസ്റ്റ് ചെയ്യുക. എന്നിട്ട് എഡിജിപിഐ എന്ന സൈന്യത്തിന്റെ പേജ് ടാഗ് ചെയ്യുകയേ വേണ്ടൂ.

ഏറ്റവും നല്ല എന്‍ട്രികള്‍ സൈന്യത്തിന്റെ പേജില്‍ പോസ്റ്റ് ചെയ്യും. മല്‍സരാര്‍ഥികള്‍ പേര്, വിലാസം, വയസ്, ജനനത്തീയതി, പൗരത്വ സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പുകള്‍ ഇന്ത്യന്‍ആര്‍മിഡേ2019@ജിമെയിന്‍ഡോട്ട്‌കോം എന്ന വിലാസത്തിലേക്ക് അയക്കണം.

English summary
Indian Army Day Celebration: Online Competition starts, last date Jan-9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X