കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ അതിര്‍ത്തിയില്‍ 3000 സൈനികരെ വിന്യസിച്ച് ഇന്ത്യ; തിരക്കിട്ട നീക്കത്തിന് പിന്നിലെ ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി മുഖാമുഖം നില്‍ക്കവെ ഇന്ത്യന്‍ സൈന്യത്തിന്റെ ത്വരിത നീക്കം. പാകിസ്താന്‍ അതിര്‍ത്തിയില്‍ 3000 സൈനികരെ അധികമായി വിന്യസിച്ചു. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണിത്. പാകിസ്താനില്‍ നിന്നുള്ള സംഘങ്ങള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സൈനികരെ വിന്യസിച്ചത്. കശ്മീര്‍ മേഖലയിലാണ് സൈനികരെ വിന്യസിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ പര്യാപ്തമായ സൈനികരെ അയച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം.

i

വടക്കന്‍ കശ്മീരിലെ ഗുറസ് സെക്ടറില്‍ അടുത്തിടെ പലതവണ നുഴഞ്ഞുകയറ്റ ശ്രമം നടന്നിരുന്നു. എല്ലാം സൈന്യം പരാജയപ്പെടുത്തി. വ്യാപക നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ തീരുമാനിച്ചത്. പാകിസ്താന്‍ അധീന കശ്മീരില്‍ രണ്ട് ബെറ്റാലിയന്‍ പാക് ആര്‍മിയെ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം വ്യക്തമല്ല. ചൈനയുടെ പിന്തുണയോടെയാണോ പാകിസ്താന്റെ ഈ നീക്കം എന്ന സംശയമുണ്ട്.

അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കാന്‍ കരസേനാ മേധാവി എംഎം നരവനെ കഴിഞ്ഞദിവസം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്.

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്

Recommended Video

cmsvideo
Indian army is all set to fight even in winter

അതേസമയം, ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചു. അതിര്‍ത്തിയിലെ മലയോര മേഖലയിലെ നാലിടങ്ങള്‍ കൂടി ഇന്ത്യന്‍ സേന നിയന്ത്രണത്തിലാക്കി. നേരത്തെ ചൈനീസ് സൈന്യത്തിന്റെ ശക്തമായ പ്രതിരോധമുണ്ടായിരുന്ന മേഖലയാണിത്. പുതിയ നീക്കം ഇന്ത്യയ്ക്ക് സൈനികമായ നേട്ടമാണെന്ന് സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
Indian Army deploys over 3,000 additional troops on Pakistan border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X