ഗതികെട്ട് തിരിച്ചടിച്ചു,അതിര്‍ത്തിയില്‍ ശക്തമായ പോരാട്ടം,യുദ്ധത്തിന് സാധ്യത..?
ശ്രീനഗര്‍:പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി. അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. നൗഷേരയിലെ ഭീകരാക്രമണത്തിന് രാജ്യത്തിന്റെ തിരിച്ചടിയാണെന്ന് സൈന്യം വ്യക്തമാക്കി.തിരിച്ചടിയുടെ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടു.

തിരിച്ചടിച്ചത് ഗതികെട്ട്
പ്രകോപനം സഹിക്കവയ്യാതെയാണ് ഇന്ത്യ തിരിച്ചടിച്ചത്. 2016 ജൂലൈയില്‍ നടന്നതിനേക്കാള്‍ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും നുഴഞ്ഞുകറ്റക്കാര്‍ക്ക് ഇന്ത്യയിലെത്താന്‍ അവസരമൊരുക്കുകയും ചെയ്യുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ തിരിച്ചടിക്കേണ്ടിയരുന്നതും അത്യാവശ്യമായിരുന്നു എന്നു തന്നെ വേണം കരുതാന്‍.

പ്രകോപിപ്പിച്ചത് പാക്കിസ്ഥാന്
കഴിഞ്ഞ ഒന്നരമാസത്തിനിടെ നിരവധി തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കശ്മീരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ശൈത്യകാലത്തും നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ധിച്ചു. താഴ്വരയിലുള്ള 200 ഓളം തീവ്രവാദികളോട് ശക്തമായി പോരാടുകയാണ് ഇന്ത്യ. നുഴഞ്ഞുകയറ്റം പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ എന്നുള്ളതിനാല്‍ ഇപ്പോഴുള്ള ഈ തിരിച്ചടിക്കല് അത്യാവശ്യവുമായിരുന്നു.

തീര്‍ന്നില്ല
ഇന്ത്യന്‍ സേന അതിര്‍ത്തിയിലെ നിരപരാധികളായ ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നു എന്നാണ് പാക്കിസ്ഥാന് ആരോപിക്കുന്നത്. തീര്‍ന്നില്ല,100ഓളം തീവ്രവാദികളെ കടത്തിവിടുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ശക്തമായൊരു മറുപടി അത്യാവശ്യവുമായിരുന്നു.

ലക്ഷ്യം പണ്ടത്തേതിനേക്കാള്‍ ശക്തം
2016 ജൂലൈയില്‍ നടന്ന വെടിവെയ്പില്‍ ഹിസ്ബുള്‍ മുജാഹിദീനിലെ ബുര്‍ഹാന്‍ വാനി എന്ന തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.അന്നുണ്ടായതിനേക്കാള്‍ കൂടുതല്‍ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുകയായണ് പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തമായ പോരാട്ടം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ പോരാട്ടമാണ് അതിര്‍ത്തിയില്‍ നടക്കുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കു നേരെ പാക്കിസ്ഥാന് വെടിവെയ്പ് നടത്തിയിരുന്നു. ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പ്രകോപനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് തിരിച്ചടിച്ചതെന്ന് ഇന്ത്യന്‍ കരസേനാ വക്താവ് വ്യക്തമാക്കി.

ഉപയോഗിച്ചത് ബൊഫോഴ്സ് തോക്കുകള്‍
ബൊഫോഴ്സ് തോക്കുകള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ തിരിച്ചടി നടത്തിയതെന്ന് പ്രതിരോധമന്ത്രാലയത്തിലെ ഉയര്‍ന്ന വൃത്തങ്ങള്‍ ക്വിന്റിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിനന്ദനങ്ങള്‍..
പാക്കിസ്ഥാന് നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ സഹായം ചെയ്തുകൊണ്ടിരുന്ന പാക് പോസ്റ്റ് ആക്രമിച്ച ഇന്ത്യന്‍ സേനയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആര് എസ് സുര്‍ജേവാല പറഞ്ഞു. ശിവ് സേനാ നേതാവ് അരവിന്ദ് സാവന്തും പാക് നടപടിയെ അഭിനന്ദിച്ചു.